മായിൻ ഹാജിയുടെ നടപടി: പാണക്കാട്​ തങ്ങൾ നിലപാട്​ വ്യക്​തമാക്കണം–​ െഎ.എൻ.എൽ

മായിൻ ഹാജിയുടെ നടപടി: പാണക്കാട് തങ്ങൾ നിലപാട് വ്യക്തമാക്കണം– െഎ.എൻ.എൽ കോഴിക്കോട്: ഇബ്രാഹിം സുലൈമാൻ സേട്ടുവിനെ തീവ്രവാദിയായി ചിത്രീകരിച്ച മുസ്ലിംലീഗ് നേതാവ് എം.സി. മായിൻ ഹാജിയുടെ നടപടിയെക്കുറിച്ചു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിലപാട് വ്യക്തമാക്കണമെന്ന് െഎ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി എ.പി. അബ്ദുൽ വഹാബ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഘ്പരിവാറിേൻറതായി അറിയപ്പെടുന്ന ചാനലിൽ നടന്ന ചർച്ചയിലാണ് ഇബ്രാഹിം സുലൈമാൻ സേട്ടുവി​െൻറ പേര് തീവ്രവാദി പട്ടികയിലേക്ക് ലീഗി​െൻറ വക്താവ് വലിച്ചിഴച്ചത്. രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കുവേണ്ടി ത​െൻറ ജീവിതം സമർപ്പിച്ച സേട്ടുവിനെ സംശുദ്ധ വ്യക്തിജീവിതത്തി​െൻറ ഉടമയായാണ് രാജ്യം കാണുന്നത്. ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് വിഭാഗങ്ങൾക്ക് അദ്ദേഹത്തോടുള്ള വിരോധത്തി​െൻറ കാരണവും അതാണെന്ന് അബ്ദുൽ വഹാബ് ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.