വാഹനത്തിൽ കൊണ്ടുപോയ പുതിയ ടി.വി സെറ്റുകൾ മോഷണംപോയി

വാഹനത്തിൽ കൊണ്ടുപോയ പുതിയ ടി.വി സെറ്റുകൾ മോഷണംപോയി കൊച്ചി: പ്രമുഖ ടി.വി കമ്പനിയുടെ ഏഴു ലക്ഷത്തോളം രൂപവരുന്ന 46 ടി.വി സെറ്റുകൾ മോഷണം പോയി. വിൽപനക്ക് എറണാകുളത്തുനിന്ന് കോഴിക്കോട്–വയനാട് മേഖലകളിലേക്ക് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ കുന്നംകുളം ഹൈവേയിലാണ് മോഷണം നടന്നത്. രാത്രി വണ്ടി പാർക്ക് ചെയ്ത് ഡ്രൈവർ വണ്ടിയിൽതന്നെ മയങ്ങുന്നതിനിടെയാണ് മോഷണം. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൃേഹാപകരണ നിർമാതാക്കളായ െഎബെൽ കമ്പനിയുെടതാണ് ടി.വികൾ. സംഭവത്തെക്കുറിച്ച് കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.