എടവണ്ണ: ചാത്തല്ലൂരിൽ ജനവാസ കേന്ദ്രത്തിൽ അഞ്ച് ലോഡ് കോഴിമാലിന്യം തള്ളി. തടയാനെത്തിയ നാട്ടുകാർക്കെതിരെ കത്തി വീശിയതായി പരാതി. ഒതായി പടിഞ്ഞാറെ ചാത്തല്ലൂരിലെ ജനവാസ കേന്ദ്രത്തിൽ തിങ്കളാഴ്ച പുലർച്ച രണ്ടോടെയാണ് രണ്ട് ടിപ്പർ ലോറികളിലും മൂന്ന് പിക്അപ് വാനിലുമായി കോഴിമാലിന്യം തള്ളിയത്. പടിഞ്ഞാറെ ചാത്തല്ലൂര്‍ ഓടണ്ടപ്പാറ റോഡില്‍ ആദിവാസി കോളനിയിലേക്ക് പോവുന്ന റോഡുൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് മാലിന്യം തള്ളിയത്. ആദ്യം ടിപ്പർ ലോറികളിൽ കൊണ്ടുവന്ന മാലിന്യം മണ്ണത്ത് സ്വകാര്യ വ്യക്തിയുടെ വെട്ടുകൽ ക്വാറിയിൽ തള്ളി സംഘം കടന്നിരുന്നു. തുടർന്ന്, വിവാഹ വീട്ടിൽനിന്ന് മടങ്ങുകയായിരുന്ന സമീപവാസികൾക്ക് സംശയം തോന്നി നിരീക്ഷിച്ചപ്പോഴാണ് വീണ്ടും മൂന്ന് പിക്അപ്പുകളിൽ മാലിന്യം കൊണ്ടുവരുന്നത് കണ്ടത്. നാട്ടുകാർ വാഹനം തടയുന്നതിനിടെ മുന്നില്‍ അകമ്പടിയായി വന്ന കാറിലെ നാലുപേർ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് കുറച്ചുപേര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ നേരം പുലരും വരെ വാഹനത്തിന് കാവല്‍നിന്നു. രാവിലെ എട്ടിന് പ്രദേശത്തുനിന്ന് വാഹനത്തിലെ രണ്ട് കൂലിത്തൊഴിലാളികളെ നാട്ടുകാർ പിടികൂടി. ഒരാള്‍ ഇതര സംസ്ഥാനക്കാരനും മറ്റൊരാള്‍ വടകര സ്വദേശിയുമാണ്. നാട്ടുകാര്‍ ഇവരെ കൊണ്ടുപോയി ഓടണ്ടപ്പാറ കാളിയേക്കൽ അംബേദ്കർ കോളനിയിലേക്കുള്ള റോഡില്‍ തട്ടിയ മാലിന്യം മുഴുവന്‍ തിരിച്ച് മറ്റൊരു വണ്ടിയിലേക്ക് കയറ്റിച്ചു. തുടര്‍ന്നെത്തിയ എടവണ്ണ പൊലീസ് ഇവരെയും വാഹനങ്ങളും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറിൽ രക്ഷപ്പെട്ടവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒട്ടനവധി ജലസ്രോതസ്സുകളുള്ള ഇവിടെ ഒലിച്ചിറങ്ങുന്ന മാലിന്യം അവയിലെത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർഥികൾ സ്കൂളിലേക്ക് പോവുന്ന റോഡരികിലാണ് മാലിന്യം തള്ളിയതെന്നതിനാൽ ഇവരും ദുരിതത്തിലായി. മാലിന്യത്തിെൻറ ദുർഗന്ധം മൂലം ഒരുകുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറ്റി. ഇതിന് മുമ്പും ഇവിടെ മാലിന്യം തള്ളിയിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള മാലിന്യവും വാഹനങ്ങളിലെത്തിച്ച് ഇവിടെ തള്ളുന്നതായും ഇതിന് പിന്നിൽ വൻ മാഫിയ സംഘമാെണന്നും പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർ പ്രവർത്തിക്കുന്നുണ്ടെന്നും കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കർശന നടപടി സ്വീകരിക്കും --എം.എൽ.എ എടവണ്ണ: കോഴിമാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പി.കെ. ബഷീര്‍ എം.എല്‍.എ. കഴിഞ്ഞ ദിവസം എടവണ്ണ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളി കടന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് എം.എൽ.എ ആവശ്യപ്പെട്ടു. വൻ ലാഭമുള്ളതിനാൽ മാലിന്യം നീക്കാൻ നിരവധി ഏജൻറുമാരാണ് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും എം.എൽ.എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് എടവണ്ണ പഞ്ചായത്ത് ഹാളില്‍ വിവിധ വകുപ്പുമേധാവികള്‍, പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് അംഗങ്ങള്‍, കക്ഷിരാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരുമെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.