നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചൻകോട് പാത യാഥാർഥ്യമാക്കുക എന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം ആരംഭിക്കാൻ കേരള കോൺഗ്രസ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് ചെയർമാനായി റെയിൽവേ കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു പാതക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നും രാഷ്ട്രീയം മറന്ന് ഒരുമിച്ച് നിന്നാൽ പാത യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ പ്രഖ‍്യാപിച്ച ചില കാര‍്യങ്ങളിൽ നടപടിയുണ്ടായാൽ പാതക്ക് മറ്റു തടസ്സങ്ങളില്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മേധാവി ഇ. ശ്രീധരൻ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കോഒാഡിനേഷൻ കമ്മിറ്റി വിപുലപ്പെടുത്തുന്നതിെൻറ ഭാഗമായി ഇ. ശ്രീധരെൻറ സാന്നിധ‍്യത്തിൽ സെപ്റ്റംബർ രണ്ടിന് എറണാകുളത്ത് വിപുലമായ യോഗം വിളിക്കും. ശേഷം നിലമ്പൂരിലും വയനാട്ടിലും യോഗങ്ങൾ ചേരും. യോഗത്തിൽ ബിജു പാലത്തിങ്ങൽ, ജോഷ്വ കോശി, ബിനോയ് പാട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.