അശരണർക്ക് ആശ്രയമായി ജനസ്വര ചാരിറ്റബിൾ ട്രസ്​റ്റ്​​

വള്ളിക്കുന്ന്: അവശത അനുഭവിക്കുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും കണ്ണീരൊപ്പാൻ അരിയല്ലൂരിൽ ജനസ്വര ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽവന്നു. തുടക്കത്തിൽ വള്ളിക്കുന്നിലെ 12, 16 വാർഡുകളിൽ ജാതിമത ഭേദമന്യേ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനാണ് ജനസ്വര ലക്ഷ്യമിടുന്നതെന്ന്‌ അധികൃതർ പറഞ്ഞു. അരിയല്ലൂർ കരുമരക്കാട് മടവംപാടത്ത് ജനസ്വരയുടെ ഓഫിസ് ഗാനരചയിതാവും കവിയുമായ പരത്തുള്ളി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 35 നിർധന കുടുംബങ്ങൾക്ക് ഓണം-പെരുന്നാൾ കിറ്റ് പരപ്പനങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് മേലയിൽ വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് എക്സൈസ് വിമുക്തി മെംബർ കെ. ഗണേശൻ ലഹരി ബോധവത്കരണ ക്ലാസെടുത്തു. ഡോ. കെ.എം. അരവിന്ദാക്ഷൻ, കെ.വി. രാജീവ്, സി. അനൂപ്‌, അഡ്വ. രവി മംഗലശ്ശേരി, കെ. സരീഷ്, ഉണ്ണിമൊയ്തു, അജിത് മംഗലശ്ശേരി, നജീബ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ. ജനസ്വരയുടെ ഓഫിസ് പരത്തുള്ളി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.