കിളിനക്കോട് കാശ്മീരില്‍ മോഷണശല്യം ഏ​റിയെന്ന്​

വേങ്ങര: കിളിനക്കോട് കാശ്മീരില്‍ മോഷണശല്യം കൂടിയതായി പരാതി. ആഴ്ചകളോളമായി പല വീടുകളിലും മോഷണശ്രമം നടന്നതായി നാട്ടുകാര്‍ പറയുന്നു. ഇക്കഴിഞ്ഞ ദിവസമാണ് കാശ്മീരിലെ കോട്ടാടന്‍ അബുവി​െൻറ വീട്ടില്‍ രാത്രി പത്തുമണിയോടെ മോഷണശ്രമം നടന്നത്. വൈദ്യുതി കണക്ഷ​െൻറ ഫ്യൂസ് ഊരി കണക്ഷന്‍ വിച്ഛേദിക്കാന്‍ ശ്രമിച്ചതോടെ വീട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവി​െൻറ പിറകെ ഓടിയെങ്കിലും ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കാർേട്ടഴ്സിലേക്ക് ഓടിഒളിച്ചതായി പറയുന്നു. എൺപതിലധികം തൊഴിലാളികള്‍ താമസിക്കുന്ന ക്വാർേട്ടഴ്സില്‍നിന്ന് ആളെ കണ്ടെത്താനായില്ല. വേങ്ങര പൊലീസില്‍ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.