യു.ഡി.എഫ് മാർച്ചും ധർണയും

ഊർങ്ങാട്ടിരി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് നടത്തി. പൂവത്തിക്കൽ പി.എച്ച്.സി കെട്ടിടം ആശുപത്രി ആവശ്യങ്ങൾക്ക് തുറന്ന് കൊടുക്കുക, ഭവനപദ്ധതി നടപ്പാക്കുക, റേഷൻ മുൻഗണന പട്ടിക പുനഃക്രമീകരിക്കുക, ഫണ്ടുകൾ ലാപ്സാക്കാതിരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. മുസ്ലിം ലീഗ് ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി പി.പി. സഫറുല്ല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ. കോയസ്സൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പാലത്തിങ്ങൽ ബാപ്പുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ടി. റഷീദ്, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.കെ. യൂസുഫ്, പ്രസിഡൻറ് സി.ടി. അബ്ദുറഹ്മാൻ, കെ. മുഹമ്മദ് അബൂബക്കർ എന്നിവർ സംസാരിച്ചു. കെ. അബ്ദുൽ അസീസ് മാസ്റ്റർ, യു. ജാഫർ, കെ.എ. ലത്തീഫ് ഹാജി, ടി.വി. മുഹമ്മദ്, യു. അബ്ദുറഹീം, യു. ഹനീഫ, ജനപ്രതിനിധികളായ വി.പി. അബ്ദുറൗഫ്, പി.കെ. അബ്ദുറഹ്മാൻ, കെ.കെ. ഉബൈദുല്ല, കെ. അനൂപ്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അൽമോയ റസാഖ്, ബെന്നി പനംപിലാവ്, പി. മുരളീധരൻ, ഷംസു മൈത്ര എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.