നിലമ്പൂർ ജില്ല ആശുപത്രിയിൽ ​േമൽക്കൂരയിലെ ടൈൽസ്​ അടർന്നുവീണ്​ രോഗിക്ക്​ പരിക്ക്​

----------------------------------------------------------------------- നിലമ്പൂർ: നിലമ്പൂർ ജില്ല ആശുപത്രി ഡെങ്കിപ്പനി വാർഡിലെ മേൽക്കൂരയിൽ നിന്ന് ടൈൽസ് കട്ടകൾ അടർന്നുവീണ് രോഗിക്ക് പരിക്ക്. കിടത്തി ചികിത്സയിലുള്ള പോത്തുകൽ ഭൂദാനം ചെമ്മണികര വിനോദിനാണ് (36) കാലിന് പരിക്കേറ്റത്. രാവിലെ ഒമ്പതോടെയാണ് സംഭവം. ആറ് ടൈൽസ് കട്ടകളാണ് വീണത്. ഡെങ്കിപ്പനി ബാധിതരായ പുരുഷൻമാരെ കിടത്തി ചികിത്സിക്കാൻ പ്രത‍്യേകം തയാറാക്കിയ വാർഡിലാണ് അപകടം. ഡ്രിപ് നൽകുകയായിരുന്നതിനാൽ വിനോദിന് ഓടിയകലാൻ കഴിഞ്ഞില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.