രണ്ടാം ദിവസത്തിൽ മേളയിലേക്ക് സന്ദർശക പ്രവാഹം

എടപ്പാൾ: സരസ് മേള രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സന്ദർശക പ്രവാഹം. രാവിലെ മുതല്‍തന്നെ സ്റ്റാളുകൾ സന്ദർശിക്കാൻ കുടുംബസമേതമാണ് ജനങ്ങളെത്തുന്നത്. വിവിധ സംസ്ഥാനങ്ങളുടെ സ്റ്റാളുകളിലെ കരകൗശല--കൈത്തറി ഉൽപന്നങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഏറെ ആസ്വാദ്യകരമാകുന്നുണ്ട്. കഫെ കുടുംബശ്രീ ഫുഡ്‌കോര്‍ട്ടില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച നടന്ന 'പകര്‍ന്നാട്ടം' കലാസാംസ്‌കാരിക പരിപാടി സിനിമ താരം മാമുക്കോയ ഉദ്ഘാടനം ചെയ്തു. വി. അബ്ദുറഹ്മാന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി. ജലീല്‍, പെന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ലക്ഷ്മി, വട്ടംകുളം പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ പാറക്കല്‍, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. ബിജോയ്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആറ്റുണ്ണി തങ്ങള്‍, ജില്ല പഞ്ചായത്ത് മെംബര്‍ അഡ്വ. എം.ബി. ഫൈസല്‍ സംസാരിച്ചു. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രയുടെ കരുണം നാടകം അരങ്ങേറി. ഞായറാഴ്ച കുടുംബത്തോടൊപ്പം മേള സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവർക്കുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായും മേളയുടെ ജനറന്‍ കണ്‍വീനര്‍ സി.കെ. ഹേമലത പറഞ്ഞു. ഇന്നത്തെ പരിപാടി ഫിറോസ് ബാബുവും എടപ്പാള്‍ വിശ്വനും അവതരിപ്പിക്കുന്ന ഗാനമേള -5.30 വിശിഷ്ടാതിഥി: നിലമ്പൂര്‍ ആയിശ photo: tir mp12 കെ.ടി. ജലീലും മാമുക്കോയയും ഫുഡ്സ്റ്റാളില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.