ഇതര സംസ്ഥാനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണവും

വണ്ടൂർ: ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വാണിയമ്പലം ടൗൺ സ്‌ക്വയറിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോഷ്‌നി കെ. ബാബു ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സർക്കാറി​െൻറ തൊഴിലും നൈപുണ്യവും വകുപ്പാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേരളത്തിലെത്തി വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലുള്ള ക്യാമ്പുകൾ വിവിധ സ്ഥലങ്ങളിൽ നടത്തുന്നത്. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ, 15,000 രൂപ വരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് എന്നിവ അടങ്ങിയ ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് ജില്ല ലേബർ ഓഫിസർ ജയചന്ദ്രൻ മഠത്തിൽ പറഞ്ഞു. പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ബേബി കമലം അധ്യക്ഷത വഹിച്ചു. ജയപ്രകാശ്, ഉമൈമത്ത്, മിർസ ഷറഫലി, കോഓഡിനേറ്റർ എം. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.