ഗൂർഖജൻമുക്​തി മോർച്ച ഒത്തുതീർപ്പ്​ ചർച്ചക്ക്

ഡാർജീലിങ്: ഗൂർഖാലാൻഡിന് പ്രത്യേക സംസ്ഥാനപദവി ആവശ്യപ്പെട്ട് സമരമുഖത്തുള്ള ഗൂർഖാ ജൻമുക്തി മോർച്ച (ജി.ജെ.എം) ഒത്തുതീർപ്പ് ചർച്ചക്ക്. ബംഗാൾ സർക്കാർ 29ന് നടത്താൻ നിശ്ചയിച്ച സർവകക്ഷിയോഗത്തിൽ മുതിർന്ന നേതാക്കൾ പെങ്കടുക്കുമെന്ന് ജി.ജെ.എം എം.എൽ.എ അമർ സിങ് റായി പറഞ്ഞു. സംഘടന പ്രഖ്യാപിച്ച അനിശ്ചിതകാല സമരം 73 ദിവസം പിന്നിടുന്നതിനിടെയാണ് പുതിയ നീക്കം. ജെ.എ.പി, ജി.എൻ.എൽ.എഫ്, എ.ബി.ജി.എൽ തുടങ്ങി മേഖലയിലെ മറ്റു കക്ഷികളും യോഗത്തിൽ പെങ്കടുക്കുന്നുണ്ട്. പങ്കാളിത്തം ആവശ്യപ്പെട്ട് എല്ലാ കക്ഷികൾക്കും സർക്കാർ കത്തുനൽകിയിരുന്നു. ഒൗദ്യോഗികമായി ക്ഷണിച്ചാലേ പെങ്കടുക്കൂ എന്ന് ഗൂർഖാ ജൻശക്തി മോർച്ച അറിയിച്ചിരുന്നു. കലുഷിതമായ ഗൂർഖാലാൻഡിൽ പ്രശ്നമവസാനിപ്പിക്കാൻ സർക്കാർ ഇടപെട്ട് ചർച്ച വേണമെന്ന് ജി.എൻ.എൽ.എഫ് എന്ന സംഘടന ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് 29ന് സർവകക്ഷിയോഗം നടക്കുന്നത്. കടുത്ത അവഗണന തുടരുന്ന മേഖലക്ക് സംസ്ഥാനപദവിയിൽ കവിഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും എന്നാൽ, വിഷയത്തിൽ സംഭാഷണമാകാമെന്നും കഴിഞ്ഞദിവസം ജി.ജെ.എം നേതാവ് ബിനയ് തമാങ് മുഖ്യമന്ത്രി മമത ബാനർജിക്കയച്ച കത്തിൽ സൂചിപ്പിച്ചിരുന്നു. സംഘടനയുടെ നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക, തടവിലുള്ളവരെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.