കോൺഗ്രസ്​ പ്രതിഷേധ പ്രകടനം

പട്ടാമ്പി: തിരുവനന്തപുരത്ത് സമരംചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. ജില്ല ജനറൽ സെക്രട്ടറി വി.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് കെ.സി. വിപിൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ടി.കെ. ഷുക്കൂർ, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഷാഫി കാരക്കാട്, നസീർ ആലിക്കൽ, കൃഷ്ണദാസൻ, അഭിലാഷ്, റഫീക്ക്, സക്കീർ ഹുസൈൻ, സുരേഷ് ബാബു, ഹക്കീം, മുഹ്സിൻ, ശിഹാബ്, റസാഖ്, നിസാർ എന്നിവർ സംസാരിച്ചു. ചിത്രം: തിരുവനന്തപുരത്ത് പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റി ടൗണിൽ പ്രകടനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.