സഹപാഠിക്ക്​ വീ​െടാരുക്കാൻ വിദ്യാർഥികളുടെ സഹായം

കൊളത്തൂർ: സഹപാഠിക്ക് വീട് നിർമിക്കാൻ വിദ്യാർഥികൾ ഒരുമിച്ചപ്പോൾ ലഭിച്ചത് 86,000 രൂപ. ചെറുകുളമ്പ് െഎ.െക.ടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥിനി മിഥുനയുടെ കുടുംബത്തിനുള്ള വീട് നിർമാണത്തിനാണ് സഹപാഠികളുടെ സഹായഹസ്തം. കഴിഞ്ഞ വർഷമുണ്ടായ വാഹനാപകടത്തിൽ മിഥുനയുടെ പിതാവ് മരിച്ചിരുന്നു. സ്വന്തം വീടെന്ന സ്വപ്നം ബാക്കിയാക്കി കുടുംബനാഥൻ പോയതോടെ നാട്ടുകാർ ഒരുമിച്ച് കുടുംബത്തിന് വീട് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. വിദ്യാർഥികൾ പിരിച്ചെടുത്ത തുക ഭവന നിർമാണ കമ്മിറ്റിക്ക് കൈമാറി. പഞ്ചായത്തംഗം മുഹമ്മദലി, ബാലകൃഷ്ണൻ, പ്രധാനാധ്യാപിക ഇന്ദിരാഭായി, നാസർ കാലടി, സ്കൂൾ ലീഡർ ഷാമിൽ ഷാ, മുല്ലപ്പള്ളി ഇബ്രാഹിം, എം.പി. നൗഫൽ എന്നിവർ സംസാരിച്ചു. kolathur ikthss: സഹപാഠിക്ക് വീട് നിർമിക്കാൻ ചെറുകുളമ്പ് െഎ.കെ.ടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക ഭവന നിർമാണ കമ്മിറ്റിക്ക് കൈമാറുന്നു mk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.