ആമക്കാട് ജാസ്മിറയുടെ മരണത്തിലെ ദുരൂഹത നീക്കണം ^ആക്​ഷൻ കമ്മിറ്റി

ആമക്കാട് ജാസ്മിറയുടെ മരണത്തിലെ ദുരൂഹത നീക്കണം -ആക്ഷൻ കമ്മിറ്റി മഞ്ചേരി: വഴക്കാട് ചെറുവായൂർ ചീക്കപ്പള്ളി ജാസ്മിറ (28) പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആക്ഷൻ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആഗസ്റ്റ് 17ന് പുലർച്ച അഞ്ചിനാണ് ജാസ്മിറയെ പൊള്ളലേറ്റ് മഞ്ചേരിയിൽ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണെന്നും ഉടൻ എത്തണമെന്നും വീട്ടുകാരെ അറിയിക്കുന്നത്. മാതാവും പിതാവും ആശുപത്രിയിലെത്തിയപ്പോഴേക്കും മകൾ മരിച്ചിരുന്നു. 2007 ആഗസ്റ്റ് 24 നായിരുന്നു ജാസ്മിറയുടെയും ആമക്കാട് സ്വദേശി മുഹമ്മദ് റാഫിയുടെയും വിവാഹം. ഭർത്താവി​െൻറ വീട്ടിൽ ജാസ്മിറ പലതരത്തിൽ പീഡനങ്ങൾക്കും ഇരയായിട്ടുണ്ടെന്നും പുതിയ വീട് നിർമിച്ച് താമസം മാറ്റുന്നതോടെ എല്ലാം ശരിയാവുമെന്ന ്പ്രതീക്ഷിച്ചിരുന്നുവെന്നും ജാസ്മിറയുടെ മാതാവ് ആസിയയും പിതാവ് മുഹമ്മദും പറഞ്ഞു. മകളുടെ മരണത്തിലെ സംശയങ്ങൾ പാണ്ടിക്കാട് എസ്.ഐയെ ധരിപ്പിച്ചിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിക്കണമെന്നും ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും ഇവർ പറഞ്ഞു. കേസിൽ കുടുംബത്തെ സഹായിക്കുന്നതിനായി ചീക്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സൈദ് ചെയർമാനും വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജൈസൽ എളമരം കൺവീനറും അഷ്റഫ് കോറോത്ത്, പി.കെ. മുരളീധരൻ തുടങ്ങിയവർ ഭാരവാഹികളുമായി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കുടുംബത്തിന് നീതി ലഭ്യമാക്കാൻ നിയമപരമായ എല്ലാവിധ സഹായങ്ങളും ചെയ്തുനൽകുമെന്നും സംഭവത്തിലെ ദുരൂഹത നീക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.