തൊഴിലില്ലായ്മ വേതന വിതരണം

കോഡൂർ: ഗ്രാമപഞ്ചായത്ത് ഓഫിസിൽനിന്ന് തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവർ ശനി, ചൊവ്വ ദിവസങ്ങളിൽ രാവിലെ പത്തിനും വൈകീട്ട് മൂന്നിനുമിടയിൽ അസ്സൽ രേഖകളുമായി ഹാജരായി തുക കൈപ്പറ്റണം. ഫോൺ: 0483 2868756. മൈലാഞ്ചിയിടൽ മത്സരം മലപ്പുറം: ടൂറിസം വകുപ്പും ടൂറിസം പ്രമോഷൻ കൗൺസിലും ഓണാഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന മൈലാഞ്ചിയിടൽ മത്സരം ആഗസ്റ്റ് 30ന് വൈകീട്ട് മൂന്നിന് ഡി.ടി.പി.സി ഹാളിൽ നടത്തും. വിജയികൾക്ക് ദുബായ് ഗോൾഡ് നൽകുന്ന ഗോൾഡ് കോയിൻ സമ്മാനമായി നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്േട്രഷനും 0483 2731504, 9496242942 നമ്പറിൽ ബന്ധപ്പെടണം. ഗെസ്റ്റ് അധ്യാപക ഒഴിവ് മലപ്പുറം: ഗവ. കോളജിൽ ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനായി കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ആഗസ്റ്റ് 30ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.