വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്​റസ അധ്യാപകൻ അറസ്​റ്റിൽ

മേലാറ്റൂർ: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മദ്റസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തുവ്വൂർ അക്കരപ്പുറം മറ്റത്തൂർ വീട്ടിൽ മരക്കാരിനെയാണ് (33) പാണ്ടിക്കാട് സി.ഐ സി. യൂസുഫ് അറസ്റ്റ് ചെയ്തത്. വെട്ടത്തൂർ കാപ്പിലെ മദ്റസയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അധ്യാപകൻ പീഡിപ്പിച്ചതായി കുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പ്രതിയെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Photo പിടിയിലായ മരക്കാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.