നഗരസഭ ഒാഫിസിലേക്ക്​ മുസ്​ലിം ലീഗ്​ മാർച്ച്​

കൊണ്ടോട്ടി: നഗരസഭ ഭരണസമിതിയുടെ അനാസ്ഥക്കും കെടുകാര്യസ്ഥതക്കുമെതിരെ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി നഗരസഭ ഒാഫിസിലേക്ക് മാർച്ച് നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ് ഉദ്ഘാടനം ചെയ്തു. പുതിയകത്ത് ഉമ്മർബാവ അധ്യക്ഷത വഹിച്ചു. 'ജനദ്രോഹ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച് നടത്തിയത്. ഭവനപദ്ധതികൾ ഉടൻ നടപ്പിലാക്കുക, ക്ഷേമപെൻഷനുകൾ ഒാണത്തിന് മുമ്പ് വിതരണം ചെയ്യുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉടൻ വേതനം നൽകുക, നഗരസഭയിൽ ജീവനക്കാരെ നിയമിക്കുക, വൺവേ ട്രാഫിക് സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. അഷ്റഫ് മടാൻ, എം.എ. റഷീം, യു.കെ. മമ്മദീശ, സി.പി. കുഞ്ഞാൻ, സി.ടി. മുഹമ്മദ്, എടക്കോട്ട് മെഹബൂബ് എന്നിവർ സംസാരിച്ചു. താലൂക്ക് ഒാഫിസ് മാർച്ച് കൊണ്ടോട്ടി: സെക്രട്ടേറിയറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറിനെ ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചും മന്ത്രിമാരായ കെ.കെ. ശൈലജയും തോമസ്‌ ചാണ്ടിയും രാജിവെക്കണമെന്നാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് കമ്മിറ്റി കൊണ്ടോട്ടി താലൂക്ക് ഒാഫിസിലേക്ക് മാർച്ച് നടത്തി. റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു, ജൈസൽ എളമരം അധ്യക്ഷത വഹിച്ചു. പി. നിധീഷ്, കെ. അബ്ദുല്ലക്കുട്ടി, ചേനങ്ങാടൻ ഷംസു, ജലീൽ ആലുങ്ങൽ, അൻവർ അരൂർ, സക്കീർ അലി കണ്ണേത്ത്, കെ.വി. ഹുസൈൻ കുട്ടി, സി.എ. ഫൈറൂസ്, അഷ്റഫ് പറക്കുത്ത്, റിയാസ് ഒമാനൂർ, പി.പി. റഹ്മത്തുല്ല, ലത്തീഫ് കൂട്ടാലുങ്ങൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.