കുടുംബ സഹായ ഫണ്ട് വിതരണം

മഞ്ചേരി: മുതിർന്ന അഭിഭാഷകൻ ബാബു കാർത്തികേയ‍​െൻറ ക്ലർക്കായിരുന്ന പരേതനായ മഞ്ചേരി വലിയട്ടിപ്പറമ്പ് വി.പി. മണികണ്ഠ‍​െൻറ കുടുംബത്തെ സഹായിക്കാനായി വക്കീൽ ഗുമസ്തന്മാരുടെ നേതൃത്വത്തിൽ മഞ്ചേരിയിലെ ന്യായാധിപരുടേയും അഭിഭാഷകരുടേയും കോടതി ജീവനക്കാരുടേയും സഹകരണത്തിൽ സ്വരൂപിച്ച 6.06 ലക്ഷം ജില്ല ജഡ്ജി എ. ബദറുദ്ദീൻ മണികണ്ഠ​െൻറ കുടുംബത്തിന് കൈമാറി. ബാർ അസാസിയേഷൻ പ്രസിഡൻറ് ഇ.എം. കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.പി. ശിവകുമാർ, കെ. പ്രഭാകരൻ, കെ. അബൂബക്കർ, അഡ്വ. എം. കേശവൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.