ഡയാലിസിസ് രോഗികൾക്ക് തണലൊരുക്കി ബ്ലോക്ക് പഞ്ചായത്ത്

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്ത് വൃക്കരോഗികളെ സഹായിക്കാൻ 'തണൽ' പദ്ധതി നടപ്പാക്കുന്നു. വൃക്കരോഗികളിൽ ഡയാലിസിസിന് വിധേയരാകുന്നവർക്ക് ചികിത്സ ചെലവിലേക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. നിലവിൽ ബ്ലോക്ക് പരിധിയിൽ ആറു ഗ്രാമപഞ്ചായത്തുകളിലായി 26 രോഗികളാണ് ഡയാലിസിസിന് വിധേയരായി ചികിത്സ നടത്തുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതി​െൻറ ഒന്നാംഘട്ട വിഭവ സമാഹരണത്തിന് ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങൾ മുന്നിട്ടിറങ്ങി. എൻ.എസ്.എസ് യൂനിറ്റുകൾക്ക് പുസ്തക വിൽപന വഴി ലഭിച്ച കമീഷൻ തുക പദ്ധതിക്കായി നൽകി. കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സമന്വയ പാലിയേറ്റിവ് സെക്കൻഡറി യൂനിറ്റാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. സെപ്റ്റംബർ ഒന്നിന് കടമ്പഴിപ്പുറം സി.എച്ച്.സിയിൽ നടക്കുന്ന ചടങ്ങിൽ ഒറ്റപ്പാലം എം.എൽ.എ പി. ഉണ്ണി പദ്ധതി ഉദ്ഘാടനം ചെയ്യും. 40 പട്ടികജാതി കോളനികളിൽ അയ്യങ്കാളി പഠനകേന്ദ്രങ്ങൾ തുടങ്ങുന്നു ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 40 പട്ടികജാതി കോളനികളിൽ അയ്യങ്കാളിയുടെ നാമധേയത്തിൽ സായാഹ്ന പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നു. മാസത്തിൽ 25 ദിവസങ്ങളിലായി 50 മണിക്കൂർ വീതം ആറു മാസം നീളുന്നതാണ് പരിപാടി. അഞ്ചു മുതൽ 12ാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് പഠനപിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ലാസുകൾക്ക് നേതൃത്വം കൊടുക്കാൻ ട്യൂട്ടർമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.ജി, ഡിഗ്രി, ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവർക്ക് ബ്ലോക്ക് പട്ടികജാതി ഓഫിസർ മുമ്പാകെ ആഗസ്റ്റ് 31ന് മുമ്പ് അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 14ന് രണ്ടിന് ഇൻറർവ്യൂ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.