അധ്യാപകർക്ക് ഗണിതത്തിലും മലയാളത്തിലും പരിശീലനം

മലപ്പുറം: ജില്ല പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂളുകളിൽ ഗണിതത്തിലും മലയാളത്തിലും പ്രത്യേക പരിശീലനം നൽകുന്നു. ആഗസ്റ്റ് 23ന് മലയാളത്തിലും 24ന് ഗണിതത്തിലുമാണ് പരിശീലനം. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ ജില്ല പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഒരു സ്കൂളിൽനിന്ന് അതത് വിഷയത്തിൽ ഒരു അധ്യാപകൻ വീതം പങ്കെടുക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി ഗണിതഭേരി എന്ന പേരിലാണ് പരിശീലനം നൽകുക. ഇതിനായി അധ്യാപകർക്ക് പ്രത്യേക കൈപുസ്തകവും നൽകും. മലയാളത്തിളക്കം എന്ന പേരിൽ മലയാള ഭാഷയിൽ പിന്നാക്കം നിൽക്കുന്നവരെ പരിശീലിപ്പിക്കുന്നതിന് അധ്യാപകർക്കുള്ള കൈപുസ്തകവും തയാറാക്കിയിട്ടുണ്ട്. ഈ അധ്യയന വർഷം കഴിയുമ്പോൾ ഹൈസ്കൂളിൽ ഈ വിഷയങ്ങളിൽ അടിസ്ഥാനശേഷി ഉറപ്പാക്കുകയാണ് ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.