സ്വാശ്ര​യ മെഡിക്കൽ, ഡെൻറൽ പ്രവേശനം; ഫീസ്​ ഘടന പ്രസിദ്ധീകരിച്ചു

സ്വാശ്രയ മെഡിക്കൽ, ഡ​െൻറൽ പ്രവേശനം; ഫീസ് ഘടന പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ, ഡ​െൻറൽ കോളജുകളിലേക്കുള്ള ഫീസ് ഘടന പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചു. ഹൈകോടതി വിധി പ്രകാരമാണ് താൽക്കാലിക ഫീസ് ഘടന പ്രസിദ്ധീകരിച്ചത്. മൂന്ന് സ്വാശ്രയ കോളജുകൾ ഒഴികെയുള്ള മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസിന് 85 ശതമാനം സീറ്റുകളിൽ അഞ്ച് ലക്ഷം രൂപ വീതമാണ് ഫീസ്. 15 ശതമാനം എൻ.ആർ.െഎ സീറ്റുകളിൽ 20 ലക്ഷമാണ് ഫീസ്. ഇതിൽ അഞ്ച് ലക്ഷം രൂപ വീതം ബി.പി.എൽ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകാനായി സഞ്ചിത നിക്ഷേപമായി സൂക്ഷിക്കും. എന്നാൽ സർക്കാറുമായി കരാർ ഒപ്പിട്ട പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ, പരിയാരം മെഡിക്കൽ കോളജുകളിൽ നാല് തരം ഫീസ് ഘടനയായിരിക്കും. എം.ഇ.എസിലും കാരക്കോണത്തും 20 സീറ്റുകളിൽ 25000 രൂപയും 30 ശതമാനം സീറ്റിൽ രണ്ടരലക്ഷം രൂപയും 35 ശതമാനം സീറ്റിൽ 11 ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 15 ലക്ഷവും ആയിരിക്കും ഫീസ്. ഇൗ രണ്ട് കോളജുകളിലും 11 ലക്ഷം രൂപയിൽ പ്രവേശനം നടത്താൻ നിശ്ചയിച്ച 35 ശതമാനം സീറ്റിലേക്ക് വിദ്യാർഥികൾ അഞ്ച് ലക്ഷം രൂപ ഫീസായും ബാക്കി ആറ് ലക്ഷം രൂപ ബാങ്ക് ഗാരണ്ടിയുമായാണ് നൽകേണ്ടത്. പരിയാരം മെഡിക്കൽ കോളജിൽ 10 സീറ്റിൽ ബി.പി.എൽ വിദ്യാർഥികൾക്ക് 25000 രൂപയാണ് ഫീസ്. 13 സീറ്റിൽ എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് 45000 രൂപയും 35 ശതമാനം സീറ്റിൽ പത്ത് ലക്ഷവും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 14 ലക്ഷവുമാണ് ഫീസ്. ഇതിൽ പത്ത് ലക്ഷം രൂപ ഫീസിൽ പ്രവേശനം നടത്തേണ്ട 35 ശതമാനം സീറ്റിലേക്ക് വിദ്യാർഥികൾ അഞ്ച് ലക്ഷം രൂപ ഫീസായും അവശേഷിക്കുന്ന അഞ്ച് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയുമായി നൽകണം. മറ്റ് സ്വാശ്രയ മെഡിക്കൽ കോളജുകൾക്കെല്ലാം 85 ശതമാനം സീറ്റിൽ അഞ്ച് ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 20 ലക്ഷവുമാണ് ഫീസ്. പുഷ്പഗിരി ഡ​െൻറൽ കോളജിൽ 85 ശതമാനം സീറ്റിൽ 3.29 ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ ആറ് ലക്ഷവുമാണ് ഫീസ്. പരിയാരം ഡ​െൻറൽ കോളജിൽ ആറ് സീറ്റിൽ ബി.പി.എൽ വിദ്യാർഥികൾക്ക് 23000 രൂപയും എട്ട് സീറ്റിൽ എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് 44000 രൂപയും ആയിരിക്കും ഫീസ്. കഴിഞ്ഞവർഷം വരെ സർക്കാറിന് നൽകിയ 50 ശതമാനം സീറ്റിൽ അവശേഷിക്കുന്നവയിലേക്ക് 2.1 ലക്ഷം രൂപയാണ് ഫീസ്. 35 ശതമാനം സീറ്റിൽ നാല് ലക്ഷവും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ അഞ്ച് ലക്ഷവുമാണ് ഫീസ്. മറ്റ് സ്വാശ്രയ ഡ​െൻറൽ കോളജുകളിൽ എല്ലാം 85 ശതമാനം സീറ്റുകളിൽ 2.9 ലക്ഷവും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ ആറ് ലക്ഷവുമാണ് ഫീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.