മുലയൂട്ടൽ വാരാചരണം

വേങ്ങര: മുലയൂട്ടൽ വാരാചരണത്തി​െൻറ ഭാഗമായി ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ക്ലബും അംഗൻവാടിയും സംയുക്തമായി അമ്മമാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ട. സൂപർ വൈസർ വള്ളി ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ വനജ, ഹെൽപർ പുഷ്പലത എന്നിവർ സംസാരിച്ചു. എ.കെ.സി.സി ഭാരവാഹികള്‍ തേഞ്ഞിപ്പലം: ഓള്‍ കേരള കാത്തലിക് കോണ്‍ഗ്രസ് തേഞ്ഞിപ്പലം യൂനിറ്റ് ഭാരവാഹികളായി ജോണ്‍സണ്‍ കളത്തൂര്‍ (പ്രസി), തോമസ് ഓടക്കല്‍ (സെക്ര), ജോയി മാണിക്കത്താഴം (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ ബിജു കാരാമയില്‍ (വൈസ് പ്രസി.), മെര്‍ലിന്‍ ജോസ് (ജോ. സെക്ര), മോളി കിഴക്കേക്കര, സൂസന്‍ കമ്പംതോട്ടം (എക്‌സി. അംഗങ്ങൾ). ജൈവ പച്ചക്കറികൃഷി ഒരുക്കി ക്ലബ് പ്രവർത്തകർ തിരൂരങ്ങാടി: വിഷമില്ലാത്ത പച്ചക്കറി കഴിക്കാൻ ക്ലബ് പ്രവർത്തകർ കൃഷി തുടങ്ങി. വെന്നിയൂർ കൊടക്കല്ലിലെ ഉല്ലാസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് പ്രവർത്തകരാണ് രണ്ടേക്കർ ഭൂമിയിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്. തെന്നല ഗ്രാമപഞ്ചായത്തംഗം കെ.വി. മജീദി​െൻറ രണ്ട് ഏക്കർ തരിശ് ഭൂമിയിലാണ് കൃഷി ഒരുക്കുന്നത്. ചിരങ്ങ, മത്തൻ, കുമ്പളം, പയർ, വെണ്ടക്ക, കയ്പക്ക, വെള്ളരി, ചീര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. തെന്നല കൃഷിഭവൻ നൽകിയ 1300 പച്ചക്കറി തൈകളും പ്രദേശത്തെ കർഷകൻ നൽകിയ വിത്തുകളും ശേഖരിച്ചാണ് കൃഷി ഒരുക്കുന്നത്. ഗ്രാമപഞ്ചായത്തംഗം കെ.വി. മജീദ് തൈനടൽ ഉദ്ഘാടനം ചെയ്തു. തെന്നല കൃഷി ഓഫിസർ മാർഗനിർദേശങ്ങൾ നൽകി. പഞ്ചായത്ത് അംഗം കെ.വി. സെയ്താലി, ബി.കെ. കോയ, കുഞ്ഞേക്കു, ക്ലബ് ഭാരവാഹികളായ സെയ്തു, പി. ഹനീഫ, കെ.ടി. അഫ്‌സൽ, ബി.കെ. ഇർഷാദ്, കെ. റസാഖ്, കെ.വി. റഫീഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.