സ്പോർട്സ് ലോട്ടറി സമ്മാനത്തുക വികസനത്തിന്​ വിനിയോഗിക്കണമെന്ന്

ഷൊർണൂർ: കോടതി വിധിയിലൂടെ ഓങ്ങല്ലൂർ പഞ്ചായത്തിന് ലഭിച്ച സംസ്ഥാന സ്പോർട്സ് ലോട്ടറി സമ്മാനത്തുക പഞ്ചായത്തി​െൻറ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് മുസ്ലിം ലീഗ് ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. ലോട്ടറിയുടെ വിൽക്കാതെ അവശേഷിച്ച ടിക്കറ്റിന് ലഭിച്ച ഒന്നാം സമ്മാനമായ രണ്ടുകോടി രൂപ പഞ്ചായത്തിന് അവകാശപ്പെട്ടതാണെന്ന പഞ്ചായത്ത് യു.ഡി.എഫി​െൻറ നിലപാടിനുള്ള അംഗീകാരമാണ് കോടതി വിധി. പഞ്ചായത്തിന് ലഭിച്ച ലോട്ടറി തുക സി.പി.എം നേതൃത്വത്തിലുള്ള ഷൊർണൂർ സഹകരണ ബാങ്കി​െൻറ ഓങ്ങല്ലൂർ ശാഖയിൽ ഒരു വർഷത്തേക്ക് നിക്ഷേപിച്ചതായാണ് അറിയുന്നത്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ചില സംശയങ്ങളുണ്ട്. ലീഡേഴ്സ് മീറ്റ് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി പി.ടി. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എം.എം. ഹസ്സൻകുട്ടി അധ്യക്ഷത വഹിച്ചു. വി. അബൂബക്കർ ഹാജി, കെ.എസ്. അലി അക്ബർ, എ.പി. അബു, വി.എം. ഷരീഫ്, പി.എ.എം. കുഞ്ഞിമാൻ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് കൺെവൻഷൻ പട്ടാമ്പി: യൂത്ത് ലീഗ് കിഴായൂർ കൊണ്ടൂർക്കര ശാഖ കൺെവൻഷനും സൗജന്യ മെഡിക്കൽ ക്യാമ്പും മുനിസിപ്പൽ മുസ്ലിം ലീഗ് അധ്യക്ഷൻ ടി.പി. ഉസ്മാൻ ഉദ്ഘാടന൦ ചെയ്തു. ശാഖ പ്രസിഡൻറ് പി.കെ. കുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് സി.എ. റാസി മുഖ്യപ്രഭാഷണ൦ നടത്തി. അഫ്സൽ, കെ.എം. മുജിബുദ്ദീൻ, സൈതലവി വടക്കേതിൽ, പി.കെ. കുഞ്ഞുട്ടി എന്നിവർ സംസാരിച്ചു. ഓഫിസിന് സ്പോൺസർഷിപ് വഴി ലഭിച്ച മൈക്ക് സെറ്റി​െൻറ ഉദ്ഘാടനം കളരിക്കൽ കോയക്കുട്ടിയും ഒരു വർഷം നീണ്ട റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അബൂബക്കർ വരമംഗലത്തും നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.