സ്പീക്കർ വാക്കുപാലിച്ചു താനൂരിലെ വിദ്യാർഥികൾ ഇനി രണ്ടുനാൾ തിരുവനന്തപുരത്ത്

താനൂർ: നിയമസഭ വാർഷികാഘോഷ ഭാഗമായി താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിദ്യാർഥി പാർലമ​െൻറിൽ പങ്കെടുത്ത 94 വിദ്യാർഥികൾ സ്പീക്കറുടെ അതിഥികളായി തിരുവനന്തപുരത്തെത്തി. വജ്രകേരളം പരിപാടിയിലെത്തിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, വിദ്യാർഥികളുടെ പ്രകടനം കണ്ടതിനെ തുടർന്നാണ് അതിഥികളായി ക്ഷണിച്ചത്. വി. അബ്ദുറഹ്മാൻ എം.എൽ.എയുടെ പിന്തുണ കൂടിയായതോടെ ആഥിത്യം രണ്ടുദിവസമായി ദീർഘിപ്പിച്ചു. താനൂർ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 94 വിദ്യാർഥികളും 14 അധ്യാപകരുമാണ് സ്പീക്കറുടെ പ്രത്യേക അതിഥികളാവുന്നത്. വ്യാഴാഴ്ച തിരുവനന്തപുരത്തെത്തുന്ന സംഘത്തെ രാവിലെ 10ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും സ്വീകരിച്ച് അനുമോദിക്കും. പ്രത്യേക അതിഥികളായി നിയമസഭ പരിപാടികൾ കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥ, പാർലമ​െൻററി പഠനം എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. നിയമസഭ മ്യൂസിയ സന്ദർശനം, സംവാദം എന്നിവയിലും പങ്കെടുക്കും. രണ്ടാം ദിവസം തിരുവനന്തപുരം മ്യൂസിയം, മൃഗശാല, കോവളം, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. തങ്ങൾക്ക് ലഭിച്ച അസുലഭ മുഹൂർത്തം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ. ബി.ആർ.സി ട്രെയിനർ എം.പി. ലക്ഷ്മി നാരായണ​െൻറ നേതൃത്വത്തിലാണ് യാത്ര. രണ്ട് ബസുകളിലായി തിരുവനന്തപുരത്തെത്തുന്ന വിദ്യാർഥികൾക്ക് യൂത്ത് ഹോസ്റ്റൽ, ശിക്ഷക് സദൻ എന്നിവിടങ്ങളിലാണ് താമസമൊരുക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.