ഹജ്ജ് നയത്തിൽ മാറ്റം വരുത്തണം ^-യൂത്ത് ലീഗ്

ഹജ്ജ് നയത്തിൽ മാറ്റം വരുത്തണം -യൂത്ത് ലീഗ് തിരൂരങ്ങാടി: നിലവിലുള്ള ഇന്ത്യൻ ഹജ്ജ് നയത്തിൽ മാറ്റം വരുത്തണമെന്ന് നഗരസഭ മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 12ന് കക്കാട് പ്രവർത്തക സംഗമവും സ്വാതന്ത്ര്യ ദിനത്തിൽ വൈകീട്ട് ഏഴുമണിക്ക് കരുമ്പിൽ 'ഹമാരാ ഭാരത്' പേരിൽ ജനസദസ്സും സംഘടിപ്പിക്കും. ശിഹാബ് തങ്ങൾ അനുസ്മരണത്തി​െൻറ ഭാഗമായി മതസൗഹാർദ ഗൃഹ സന്ദർശനം നടത്തും. ലൈഫ് മിഷൻ ഭവന പദ്ധതിയിൽ അർഹതപ്പെട്ടവരെ തഴയുന്നതിനെതിരെ ചെമ്മാട്ട് 18ന് സമര സായാഹ്നം നടക്കും. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദുസ്സലാം, അനീസ് കൂരീയാടൻ, എം.എൻ. റഷിദ്, കെ. മുഹിനുൽ ഇസ്ലാം, സി.വി. അലി ഹസൻ, പി.കെ. സർഫാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.