'മദ്യനയം: സർക്കാർ നിലപാട്​ പ്രതിഷേധാർഹം'

മലപ്പുറം: ജനവാസ കേന്ദ്രങ്ങളിൽ പോലും മദ്യശാലകൾ ആരംഭിക്കുന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള മദ്യനിരോധന സമിതി. കൂട്ടായ്മ ശക്തിപ്പെടുത്താനും പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനും പ്രസിഡൻറ് റവ. ഫാ. തോമസ് തൈത്തോട്ടത്തി​െൻറ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഉപാധ്യക്ഷൻ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. പ്രഫ. ടി.എം. രവീന്ദ്രൻ, റിട്ട. ജഡ്ജി പി.എൻ. ശാന്തകുമാരി, പ്രഫ. ഒ.ജെ. തയ്യിൽ, പി.കെ. നാരായണൻ, പി. കോയക്കുട്ടി, ഏട്ടൻ ശുകപുരം, തിരുപുറം രാജശേഖരൻ നായർ, ടി.പി.ആർ. നാഥ്, ദിനു മൊട്ടമ്മൽ, അഡ്വ. ബിജു അശ്റഫ്, പ്രഫ. സൂസൻ ജോൺ എന്നിവർ സംസാരിച്ചു. ഷാലു പന്തീരാങ്കാവ് സ്വാഗതവും ഭരതൻ പുത്തൂർവട്ടം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.