നാഗസാക്കി ദിനാചരണം

വണ്ടൂര്‍: യുദ്ധവെറിക്കെതിരെ സ്‌നേഹപ്രതിരോധം തീര്‍ത്ത് നാടെങ്ങും നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ഗേള്‍സ് സ്‌കൂളില്‍ തീര്‍ത്ത യുദ്ധവിരുദ്ധ മതിലില്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും കൈയൊപ്പ് ചാര്‍ത്തി. സ്‌കൂളിലെ സാമൂഹിക ശാസ്ത്രം, സയന്‍സ്, ജെ.ആര്‍.സി ക്ലബുകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയുമെടുത്തു. എസ്.ഐ കെ.ടി. റോയ് ഉദ്ഘാടനം ചെയ്തു. കെ. ശംസുദ്ദീന്‍, പി. പ്രേമാനന്ദ്, ടി. ബിജു, ൈഷജു, സുരേഷ് കൂടേരി, സി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വാണിയമ്പലം: ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധറാലി നടത്തി. വാണിയമ്പലം ടൗണ്‍ സ്‌ക്വയറില്‍ യുദ്ധവിരുദ്ധ സംഗമം നടത്തി. സ്‌കൂളിലെ ജെ.ആര്‍.സി ക്ലബിന് കീഴില്‍ നടന്ന പരിപാടിയുടെ ഫ്ലാഗ്ഓഫ് പ്രധാനാധ്യാപകന്‍ ഉമ്മര്‍ എടപ്പറ്റ നിര്‍വഹിച്ചു. പ്രിൻസിപ്പല്‍ കെ. പവിത്രന്‍, പി.ടി.എ പ്രസിഡൻറ് പി.ടി. ജബീബ് സുക്കീര്‍, പി. ഇബ്രാഹിം, വി.പി. പ്രകാശന്‍, കെ. ശങ്കരൻ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.