യൂത്ത്‌ കോണ്‍ഗ്രസ് സെക്യുലര്‍ കോൺഫറന്‍സ് ഇന്ന്

പട്ടാമ്പി: യൂത്ത്‌ കോണ്‍ഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് നാലിന് മുതുതല മംഗള്‍ പാലസില്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 'പരിവാറിസം, ഫാഷിസം, മതതീവ്രവാദം ക്വിറ്റ് ഇന്ത്യ' മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍ എം.എല്‍.എ സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പാര്‍ലമ​െൻറ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 15ന് മണ്ണാര്‍ക്കാട് ഫ്രീഡം കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. 20ന് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി ഓര്‍മദിനം സദ്ഭാവനദിനമായി ആചരിക്കും. പാര്‍ലമ​െൻറ് മണ്ഡലം ജനറൽ സെക്രട്ടറി വി.എം. മുസ്തഫ, നിയോജക മണ്ഡലം പ്രസിഡൻറ് കെ.സി. വിപിന്‍, ജനറൽ സെക്രട്ടറിമാരായ എം.ടി. റഫീഖ്, ടി.കെ. വരദരാജന്‍, കെ.പി. അഭിലാഷ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. പരിപാടികൾ ഇന്ന് ചെർപ്പുളശ്ശേരി മുനിസിപ്പൽ ടൗൺഹാൾ: വയോമിത്രം ഉദ്ഘാടനം ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത്: രാവിലെ -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.