വീടും റേഷനുമില്ലാതെ ബീവിയും സെയ്​താലിയും ദുരിതക്കയത്തിൽ

അലനല്ലൂർ(പാലക്കാട്): നാട്ടുകാരുടെ സഹായത്താൽ കഴിയുന്ന ബീവിക്കും സെയ്താലിക്കും വീടുമില്ല, റേഷനുമില്ല. എടത്തനാട്ടുകര മുണ്ടക്കുന്ന് താമസിക്കുന്ന കറുത്താർ വടക്കേതിൽ സെയ്താലിക്കും കുടുംബത്തിനുമാണ് ഈ ദുർഗതി. പ്ലാസ്റ്റിക്, ആസ്ബസ്റ്റോസ് ഷീറ്റ് എന്നിവ കൊണ്ട് കെട്ടിമേഞ്ഞ വാസയോഗ്യമല്ലാത്ത ചോർന്നൊലിക്കുന്ന വീട്ടിലാണ് ഇവർ ഏറെക്കാലമായി താമസിക്കുന്നത്. രണ്ട് പേരും രോഗം കാരണം ജോലിക്ക് പോവാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. കുടുംബ പ്രാരാബ്ധം മൂലം പതിനഞ്ചുകാരനായ ഏക മകൻ ആറാം ക്ലാസിൽ പഠനം നിർത്തി. അന്ന് മുതൽ ഇടക്കിടെ കൂലിപ്പണിക്ക് പോയാണ് ജീവിതം തള്ളിനീക്കുന്നത്. ആകെയുള്ളത് അഞ്ച് സ​െൻറ് സ്ഥലം മാത്രമാണ്. അലനല്ലൂർ കോഒാപറേറ്റിവ് ബാങ്കിൽ നിന്നുള്ള വായ്പ വീട്ടാൻ കഴിയാത്തതിനാൽ ജപ്തി നടപടി നേരിടുകയുമാണ്. മൂന്ന് തവണ ജപ്തി നോട്ടീസ് വന്നിട്ടും ബാങ്കുകാരുടെ കാരുണ്യം കൊണ്ട് മാത്രമാണ് നഷ്ടപ്പെടാതെ നിൽക്കുന്നത്. ഇവർക്ക് മുമ്പ് ഏക അശ്വാസമായിരുന്നത് ബി.പി.എൽ ആനുകൂല്യങ്ങളായിരുന്നു. പുതിയ റേഷൻ കാർഡ് ലഭിച്ചപ്പോൾ, വിവരശേഖരണത്തിന് എത്തിയ ഉദ്യോഗസ്ഥ​െൻറ അശ്രദ്ധ മൂലം ബി.പി.എൽ പട്ടികയിൽനിന്ന് പുറത്താണ്. ഇതോടെ കുറഞ്ഞ വിലയിൽ അരി പോലും ലഭിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഭവന പദ്ധതിയായ ലൈഫിലും ഇവരുടെ പേര് ഇടം പിടിച്ചില്ല. ചികിത്സക്കും നിത്യവൃത്തിക്കും പണമില്ലാതെ വലയുന്ന കുടുംബത്തിന് നേരെ അധികൃതർ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണിവർ. ഫോട്ടോ -pkg23 beevi saithali എടത്തനാട്ടുകര മുണ്ടക്കുന്നിലെ ബീവിയും സെയ്താലിയും ചോർന്നൊലിക്കുന്ന വീടിന് മുന്നിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.