നിളയോരത്തെ ബ്രഹ്മസ്വം മഠം പ്രതാപം വീണ്ടെടുക്കുന്നു

തിരുനാവായ: നിളയുടെ തെക്കേക്കരയിൽ ചെറുതിരുനാവായ ശിവക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബ്രഹ്മസ്വം മഠം (ഓത്തന്മാർ മഠം) ജനകീയ പങ്കാളിത്തത്തോടെ പുനരുദ്ധരിക്കാൻ വഴിയൊരുങ്ങുന്നു. ഏറെക്കാലമായി പ്രവർത്തനരഹിതമാണിത്. വേദപഠനത്തോടൊപ്പം സനാതന ധർമവിശ്വാസികൾക്ക് മുഴുവൻ പഠനത്തിന് അവസരം നൽകിയാണ് സ്ഥാപനം പുനരുദ്ധരിക്കുന്നത്. സെമിനാറുകൾ, ചർച്ചകൾ എന്നിവയും സജീവമാക്കാൻ ആലോചനയുണ്ട്. യോഗത്തിൽ മാനേജിങ് ട്രസ്റ്റി കെ.എം.ജെ. നമ്പൂതിരി അധ്യക്ഷത വഹിച്ചു. ട്രസ്റ്റംഗങ്ങളായ കരങ്ങാട്ട് രാമൻ ഭട്ടതിരിപ്പാട്, എം.ടി.എം. കൃഷ്ണകുമാർ നമ്പൂതിരിപ്പാട്, കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി, പാവേരി കൃഷ്ണൻ നമ്പൂതിരി, തെക്കുമ്പാട്ട് നാരായണൻ നമ്പൂതിരി, നാറാസ് അഗ്നിശർമൻ നമ്പൂതിരി, കോതമംഗലം വാസുദേവൻ നമ്പൂതിരി, മാരാരിമറ്റം പുരുഷോത്തമൻ നമ്പൂതിരി എന്നിവർ സംസാരിച്ചു, സംസ്ഥാനത്ത് തൃശൂരിലും തിരുനാവായയിലും മാത്രമാണ് ഓത്തന്മാർ മഠങ്ങളുളളത്. പ്രസിദ്ധമായ കടവല്ലൂർ അന്യോന്യം ഈ മഠങ്ങൾ തമ്മിലുള്ള വേദജ്ഞാന മത്സരമാണ്. മുമ്പ് 400 ഓളം ബ്രാഹ്മണ ബാലന്മാർ വേദാധ്യയനം നടത്തിയിരുന്ന സ്ഥാപനമാണിത്. Tir w2 Photo: നിളയോരത്തെ ബ്രഹ്മസ്വം മഠം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.