ഹരിതകേരളം: സർവേ തുടങ്ങി

കോട്ടക്കൽ: ഗാർഹിക മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് നടക്കുന്ന ഹരിതകേരളം പദ്ധതി സർവേയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.കെ. നാസർ നിർവഹിച്ചു. വാർഡ് കൗൺസിലർ മഠത്തിൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി. അബ്ദുസ്സമദ്, എൻ.എൻ. ഹസീന എന്നിവർ സംസാരിച്ചു. ഗവ. രാജാസിലെ ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഘുലേഖ വിതരണവും നടന്നു. അധ്യാപകരായ വിദ്യാധരൻ പെരുനെല്ലി, കെ. പദ്മനാഭൻ, കെ. പ്രവീൺ എന്നിവർ നേതൃത്വം നൽകി. പടം / കോട്ടക്കലിൽ ഹരിതകേരളം സർവേയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.കെ. നാസർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.