റോഡ് ഉപരോധവും സായാഹ്ന ധർണയും

എടപ്പാൾ: കണ്ടനകം -മേക്കാടിക്കുളം റോഡി​െൻറ ശോച്യാവസ്ഥക്കെതിരെ കാലടി മണ്ഡലം എട്ട്, ഒമ്പത് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കണ്ടനകത്ത് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി. ഇഫ്തിക്കാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വാസുദേവൻ അധ്യക്ഷത വഹിച്ചു. സി.എ. കാദര്‍, ഇ.പി. രാജീവ്, മനീഷ് കുണ്ടയാര്‍, സി.വി. സന്ധ്യ, രമണി രാജഗോപാല്‍, യു. ഹമീദ്, കെ.ജി. ബാബു എന്നിവർ സംസാരിച്ചു. പൂച്ചാംകുന്നില്‍നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന് ടി.പി. ആനന്ദന്‍, ടി.കെ. റഷീദ്, കെ.ജി. ബെന്നി നേതൃത്വം നല്‍കി. മുസ്ലിം യൂത്ത് ലീഗ് ജനകീയ പ്രതിഷേധ സംഗമം നടത്തി പൊന്നാനി: എം.ഇ.എസ് കോളജ് ആക്രമണത്തിലെ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പ്രതികളെ സംരക്ഷിക്കുന്ന സ്‌പീക്കറുടെ നിലപാട് അപഹാസ്യവും വിദ്യാർഥിവിരുദ്ധവുമാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. പൊന്നാനി എം.ഇ.എസ് കോളജ് എസ്.എഫ്.ഐ അടിച്ച് തകർക്കുകയും വിദ്യാർഥികളുടെ പഠനം മുടങ്ങുകയും അനിശ്ചിത കാലത്തേക്ക് കോളജ് അടക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊന്നാനി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി 'കലാപകാരികളിൽ നിന്നും കലാലയത്തെ സംരക്ഷിക്കുക' മുദ്രാവാക്യവുമായി ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. അഹ്‌മദ്‌ ബാഫഖി തങ്ങൾ, വി.പി. ഹുസൈൻകോയ തങ്ങൾ, ഷാനവാസ്‌ വട്ടത്തൂർ, വി.കെ.എം. ഷാഫി, ശമീർ ഇടിയാട്ടയിൽ, യു. മുനീബ്, കെ.സി. ശിഹാബ്, എം.പി. നിസാർ, അഷറഫ് പൊന്നാനി, എം. മൊയ്‌തീൻ ബാവ, പി.ടി. അലി, വി.ഐ.എം. അഷറഫ്, ഉമ്മർകുട്ടി, എ.എ. റൗഫ് എന്നിവർ സംസാരിച്ചു. ഫൈസൽ കടവ് അധ്യക്ഷത വഹിച്ചു. ഷെബീർ ബിയ്യം, നാസർ, ജമാൽ മരക്കടവ്, അനസ്‌ തെക്കേപ്പുറം, വി.പി. നൗഷാദ്, സവാദ് വണ്ടിപ്പേട്ട, ഫൈസൽ കടവനാട്, ഫാറൂഖ് പുതുപൊന്നാനി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.