മൂടാൽ---- കഞ്ഞിപ്പുര ബൈപാസ്​ റോഡിെൻറ ശനിദശ മാറുന്നു

കുറ്റിപ്പുറം: മൂടാൽ---- കഞ്ഞിപ്പുര ബൈപാസ് റോഡി​െൻറ ശനിദശമാറുന്നു. സ്ഥലം നഷ്ടപ്പെടുന്നവർക്ക് നൽകാനുള്ള നഷ്ടപരിഹാര തുകക്കുള്ള ബില്ലിൽ ധനകാര്യ മന്ത്രാലയം ഈ ആഴ്ച ഒപ്പ് വെക്കും. സ്ഥലം വിട്ട് നൽകുന്നതിനെ ചൊല്ലിയുള്ള തർക്കം കാരണം മുടങ്ങിക്കിടന്ന സ്ഥലം ഏറ്റെടുക്കൽ പിന്നീട് സമവായത്തിലെത്തി പകുതിയോളം ഏറ്റെടുത്തിരുന്നു. വിവിധ കാരണങ്ങളാൽ പദ്ധതി വീണ്ടും വൈകി. 2013 ജൂൺ എട്ടിനാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ റോഡി​െൻറ നിർമാണത്തിന് തറക്കല്ലിട്ടത്. വളാഞ്ചേരിയിലെ ഗതാഗതക്കുരുക്കും സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവും ഒഴിവാകുന്ന ബൈപാസ് നിർമാണത്തിന് ഏഴര ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 360 പേർക്കാണ് ഈ റോഡ് വരുന്നതോടെ സ്ഥലം നഷ്ടപ്പെടുന്നത്. ഇതിൽ 180ഓളം പേർക്കായി 20 കോടിയോളം രൂപ ഇതിനകം കൊടുത്തുകഴിഞ്ഞു. ബാക്കിയുള്ളവർക്കായുള്ള 23 കോടിയാണ് ലഭിക്കേണ്ടത്. ഈ തുകയും റോഡ് നിർമാണത്തിനുള്ള 15 കോടിയുമാണ് ഇനി അനുവദിക്കേണ്ടത്. തദ്ദേശ സ്വയംഭരണ മന്ത്രിയും നാട്ടുകാരനുമായ ഡോ. കെ.ടി. ജലീൽ നേരിട്ടിടപെട്ട് ബൈപാസിനായുള്ള തുക അനുവദിക്കാൻ ഫയലുകൾ ധനകാര്യവകുപ്പ് ഓഫിസിലേക്കയച്ചിട്ടുണ്ട്. നേരത്തെ ഏഴ് ബ്ലോക്കുകളായി തിരിച്ചിരുന്നത് പിന്നീട് മൂന്ന് ബ്ലോക്കായി മാറ്റി. ഇതിൽ ഏറ്റവും വിലകുറഞ്ഞ സ്ഥലമുടമകൾക്കുള്ള തുകയാണ് കൊടുത്ത് തീർക്കാനുള്ളത്. ദേശീയപാതയിൽ കുറ്റിപ്പുറം മൂടാൽ മുതൽ കഞ്ഞിപ്പുര വരെയുള്ള ആറ് കിലോമീറ്ററാണ് റോഡ്. 15 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുത്ത് പത്തരമീറ്ററിൽ റബറൈസ്ഡ് ടാറിങ് നടത്തിയാണ് പ്രവൃത്തി പൂർത്തിയാക്കുന്നത്. നിർമാണത്തിനായി വെട്ടിപ്പൊളിച്ചതോടെ ഇതിലൂടെയുള്ള ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. എത്രയും പെട്ടൊന്ന് റോഡ് പദ്ധതി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സമ്മേളനവും അവാർഡ് ദാനവും എടപ്പാൾ: ഫെഡറേഷൻ ഒാഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ) തിരൂർ ഡിവിഷൻ സമ്മേളനവും അവാർഡ് ദാനവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ ജോൺസൺ ഡി. ആവോക്കാരാൻ മുഖ്യ പ്രഭാഷണം നടത്തി. ടി.വി. ദേവദാസ്, കെ.പി. ഹനീഫ, സി.എ. മുഹമ്മദാലി, കെ.കെ. രാധാകൃഷ്ണൻ, ടി. അബൂബക്കർ, ടി.പി. ശ്രീധരൻ, എൻ.എ. ശിവശങ്കരൻ സംസാരിച്ചു. photo: tir mp4 .........
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.