സ്വദേശ് മെഗാ ക്വിസ്​ മത്സരം

വളാഞ്ചേരി: കെ.പി.എസ്.ടി.എ വിദ്യാർഥികൾക്കായി നടത്തുന്ന സ്വദേശ് മെഗാ ക്വിസ് മഝരത്തി​െൻറ കുറ്റിപ്പുറം ഉപജില്ലതല മത്സരം ആഗസ്റ്റ് 12ന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വൈക്കത്തൂർ എ.യു.പി സ്കൂളിൽ നടത്തും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നും രണ്ട് പേർക്ക് വീതം പങ്കെടുക്കാവുന്നതാണ്. ഫോൺ: 8547949957, 8129226228. മെഡിക്കൽ ക്യാമ്പ് തിരുനാവായ: പഞ്ചായത്തിലെ എട്ട്, 17, 18 വാർഡുകളിലെ കുടുംബശ്രീ യൂനിറ്റുകളും പ്രവാസി കൂട്ടായ്മയായ കെയർ ആൻഡ് ക്യൂർ ഹൈടെക് ക്ലിനിക്കും ചേർന്ന് എടക്കുളം ചങ്ങമ്പള്ളി സ്കൂളിൽ പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ദന്ത പരിശോധനയും നടത്തി. ഡോ. ആബിദ്, ഡോ. സുഹറ, ഡോ. സൗദാബി, വിശാഖ്, മുഹമ്മദ് റഫീഖ്, കെ.കെ. ഖദീജ, വി.പി. റഹ്മത്ത്, സഫിയ, റസീന എന്നിവർ നേതൃത്വം നൽകി. ശാസ്ത്ര പഠന ക്ലാസ് തിരുനാവായ: തിരൂർ ബി.ആർ.സി.യും എടക്കുളം ജി.എം.എൽ.പി സ്കൂൾ ക്ലസ്റ്ററും ചേർന്ന് എ.എം.യു.പി സ്കൂളിൽ ഒരുക്കിയ ചന്ദ്രനിലേക്കൊരു യാത്ര ശാസ്ത്ര പഠന ക്ലാസും വീഡിയോ പ്രദർശനവും വിദ്യാർഥികൾക്ക് വിസ്മയവും നവ്യാനുഭവവും പകർന്നു. നാസ ഗഫൂർ എന്നറിയപ്പെടുന്ന കെ.വി.എം. ഗഫൂർ മാസ്്റ്ററാണ് ക്ലാസ് നയിച്ചത്. ബി.പി.ഒ ആർ.പി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം ടി. ശോഭ ടീച്ചർ അധ്യക്ഷത വഹിച്ചു. ഭരതൻ മാസ്റ്റർ, പഞ്ചായത്തംഗം കെ.കെ. റുവൈദ, കെ.പി. ഖമറുൽ ഇസ്ലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.