ഉസ്​വ കോളജ് യൂനിയൻ തെര​െഞ്ഞടുപ്പ് അവസാനിച്ചു

രാമപുരം: പനങ്ങാങ്ങര ഉസ്വ വിമൻസ് കോളജ് യൂനിയൻ െതരഞ്ഞെടുപ്പ് അവസാനിച്ചു. യൂനിയൻ പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ, ചീഫ് എഡിറ്റർ, കോളജ് ലീഡർ എന്നീ മേഖലകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വെള്ളിയാഴ്ച ൈവകീട്ട് നാലിനായിരുന്നു നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന സമയം. തുടർന്ന് ആറ് ദിവസത്തെ പ്രചാരണത്തിന് അനുമതി നൽകി. കാമ്പസിനകത്തെ പ്രചാരണത്തിന് പുറമെ, സോഷ്യൽമീഡിയ വഴിയും പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ശഹാന സി.പി. വടക്കാങ്ങര, ശാഹിന ഷറിൻ കെ. കാളമ്പാടി (പ്രസി.), മുബീന പി. ഏലംകുളം, മുർഷിദ ടി. പാതിരമണ്ണ (സെക്ര.), റസ്ല റസാഖ് എം. പനങ്ങാങ്ങര, ഫാത്തിമ ഫിദ ടി.കെ. രാമപുരം (ട്രഷ.), ഫിദ ദിൽശ ടി. അരിപ്ര, ശാനിബ തസ്നി എ.ടി. പാതിരമണ്ണ (കോളജ് ലീഡർ), ആദില ഫാത്തിമ എം.കെ. പാതിരമണ്ണ, റാശിദ ഷറിൻ വി.കെ. വറ്റലൂർ (ചീഫ് എഡിറ്റർ) എന്നിവർ മത്സര രംഗത്തുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് െതരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമെന്ന് വരണാധികാരി കൂടിയായ അഫ്സാന ടീച്ചർ പറഞ്ഞു. പ്രിസൈഡിങ് ഓഫിസർമാരായ സുനൈജ ടീച്ചർ, മുബഷിറ ടീച്ചർ എന്നിവർ െതരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആഗസ്റ്റ് 15ന് നടക്കുന്ന വിപുലമായ സ്വതന്ത്ര്യദിന പ്രോഗ്രാമിൽ പുതിയ യൂനിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകും. കോളജ് പ്രിൻസിപ്പൽ റൈഹാനത്ത് ടീച്ചർ അമ്പലക്കടവ്, മറ്റു മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വനിതകൾ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.