പെൻഷന്​ ലീപ്​ ഇയറിലെ അധിക ദിനങ്ങളും പരിഗണിക്കണമെന്ന്​ ​ഹൈകോടതി

കൊച്ചി: ലീപ് ഇയറിലെ അധിക ദിനങ്ങൾ പെൻഷന് കണക്കാക്കണമെന്ന് ഹൈകോടതി. സർവിസ് കാലയളവ് നിശ്ചയിക്കാൻ ലീപ് ഇയറിലെ അധിക ദിവസങ്ങളും കണക്കിലെടുക്കണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാറും അക്കൗണ്ട്ൻറ് ജനറലും നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചി​െൻറ ഉത്തരവ്. പെരുമ്പാവൂർ കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ എം.വി മത്തായിക്ക് ലീപ് ഇയറിലെ അധിക ദിവസങ്ങൾ കണക്കാക്കാതെ പെൻഷൻ അനുവദിച്ചത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് നേരേത്ത സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. കേരള സർവിസ് ചട്ടം അനുസരിച്ച് ആറു മാസത്തിൽ കൂടുതലുള്ളത് അടുത്ത വർഷത്തേക്കും ആറ് മാസത്തിൽ കുറവാണെങ്കിൽ തൊട്ടു മുൻവർഷത്തേക്കുമായാണ് സർവിസ് കാലയളവ് നിശ്ചയിക്കേണ്ടത്. ഇപ്രകാരം 26 വർഷവും അഞ്ച് മാസവും 29 ദിവസവും സർവിസായി കണക്കാക്കി 26 വർഷത്തെ സർവിസ് എന്ന നിലയിലെ ആനുകൂല്യമേ മത്തായിക്ക് അനുവദിച്ചുള്ളൂ. എന്നാൽ, ലീപ് ഇയറിലെ അധിക ദിവസം കണക്കാക്കാതെ എല്ലാ മാസവും 30 ദിവസം എന്ന നിലയിൽ മാത്രേമ കണക്കാക്കിയിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടി മത്തായി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ആ ദിവസങ്ങളും കൂടി കണക്കാക്കി സർവിസ് കാലയളവാക്കി നിർണയിക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചത്. ഇത് പ്രകാരമുള്ള ആനുകൂല്യങ്ങളും നൽകാൻ ഉത്തരവിട്ടു. ഇതിനെതിരെ നൽകിയ അപ്പീലാണ് തള്ളിയത്. ഒരു മാസത്തിനകം സിംഗിൾ ബെഞ്ച് നിർദേശിച്ച ആനുകൂല്യങ്ങൾ നൽകാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.