വണ്ടൂർ 4

യൂണിഫോം വിതരണവും പoന ക്ലാസും നടത്തി. വണ്ടൂർ:വെള്ളാമ്പുറം എ.എൽ.പി. സ്‌കൂളിൽ യൂണിഫോം വിതരണവും,രക്ഷിതാക്കൾക്കായുള്ള പഠനക്ലാസ്സും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോഷ്‌നി കെ.ബാബു ഉദ്‌ഘാടനം ചെയ്തു. സ്‌കൂളിൽ നടന്ന ചടങ്ങിൽ 2016-17 വർഷത്തിൽ എൽ.എസ്.എസ്. സ്കോളർഷിപ് ലഭിച്ച കുട്ടികളെ അനുമോദിച്ചു.പി.ടി.എ. പ്രസിഡന്റ് ടി.സക്കീർ അധ്യക്ഷത വഹിച്ചു. യൂണിഫോം വിതരണ ഉദ്‌ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.നാസറും, അവാർഡ് ദാനം പഞ്ചായത്ത് അംഗം സജിതാ ഷാജുവും ക്യാഷ് അവാർഡ് വിതരണം സ്‌കൂൾ മാനേജർ കെ.എം.ഗോപാലകൃഷ്ണനും നിർവഹിച്ചു. പ്രധാനാധ്യാപകൻ എം.മുരളീധരൻ,ബി.ആർ.സി. ട്രെയിനർ പി.വി.ബാബു,പി.അംജദ് ഖാൻ, കെ.എസ്.അഹമ്മദ് കുട്ടി, വി.റീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.