അവാർഡ് ദാനവും ബോധവത്കരണവും

കൽപകഞ്ചേരി: പറവന്നൂർ വെസ്റ്റ് നദ്വത്തുൽ മുസ്ലിഹീൻ സംഘവും മദ്രസത്തുൽ ഇസ്ലാഹിയ പൂർവ വിദ്യാർഥി സംഘടനയും സംയുക്തമായി സംഘടിപ്പിച്ച അവാർഡ് ദാനവും വിദ്യാഭ്യാസ ബോധവത്കരണവും ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. എ. ഇബ്രാഹിം, മയ്യേരി കുഞ്ഞഹമ്മദ്, ഭരണിക്കൽ ഉബൈദ്, പി. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ കാൽനട പ്രചാരണ ജാഥ പുറത്തൂർ: 'നവലിബറൽ നയങ്ങളെ ചെറുക്കുക മത നിരപേക്ഷതയുടെ കാവലാളാവുക' മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന്‌ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തി​െൻറ പ്രചാരണത്തി​െൻറ ഭാഗമായി ജില്ല പ്രസിഡൻറ് അഡ്വ. എം.ബി. ഫൈസൽ നയിക്കുന്ന തീരദേശ ജാഥയുടെ രണ്ടാം ദിനം തിരൂർ ബ്ലോക്കിൽ പര്യടനം നടത്തി. വാക്കാട് അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. കൂട്ടായി, മംഗലം, ആശുപത്രിപ്പടി, ആലിങ്ങൽ, ആലത്തിയൂർ, വടക്കേ അങ്ങാടി, തെക്കൻ കുറ്റൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പട്ടർനടക്കാവിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റന് പുറമെ വൈസ് ക്യാപ്റ്റൻ എൻ. സൈഫുദ്ദീൻ, മാനേജർ സി. രാജേഷ്, ജില്ല സെക്രേട്ടറിയറ്റംഗം പി. മുനീർ, ജില്ല കമ്മിറ്റിയംഗങ്ങളായ കെ. യൂസുഫ്, ടി. സുധീഷ്, ശ്രീജിത്ത്, ഷിനീഷ് കണ്ണത്ത്, അഡ്വ. വിനോദ്, പി. രാജേഷ്, സി. അബ്ദുൽ കരീം, വിശാരത്ത് കാദർകുട്ടി, മനു വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു. മൂന്നാം ദിനമായ തിങ്കളാഴ്ച വളാഞ്ചേരി ബ്ലോക്കിൽ പ്രചാരണം നടത്തും. കുറുക്കോളിൽ നിന്നാരംഭിച്ച് പൂക്കാട്ടിരി സമാപിക്കും. ചൊവ്വാഴ്ച എടപ്പാളിലും ബുധനാഴ്ച പൊന്നാനിയിലും പ്രചാരണം നടത്തും. സ്നേഹ വീടി​െൻറ താക്കോൽ ദാനം ഇന്ന് വളാഞ്ചേരി: അകാലത്തിൽ വിട പറഞ്ഞ സുഹൃത്തിന് പ്രവാസി കൂട്ടായ്മയായ വോയ്സ് ഓഫ് തിരുവേഗപ്പുറ ചാരിറ്റബിൾ സൊസൈറ്റി ഒരുക്കിയ സ്നേഹ വീടി​െൻറ താക്കോൽ ദാനം തിങ്കളാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 4.30ന് തിരുവേഗപ്പുറ ചോലക്കൽ ഓഡിറ്റോറിയത്തിൽ നടത്തുന്ന പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വീടി​െൻറ താക്കോൽ ദാനം നിർവഹിക്കും. സാംസ്കാരിക സമ്മേളനം സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ, മുനീർ ഹുദവി, ടി.കെ. നാരായണദാസ് എന്നിവർ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ മുജീബ് കിനങ്ങാട്ടിൽ, ലത്തീഫ് വോൾഗ, എം.ടി. ഷിഹാബ്, ഷാജി, വി.കെ. ബദറുദ്ദീൻ, കെ.പി. സഫീർ, കെ.പി. അബ്ദുൽ നാസർ, എം. സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.