സ്വകാര്യവ്യക്തി വളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി

മണ്ണാർക്കാട്: സ്വകാര്യവ്യക്തി വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ മണ്ണാർക്കാട് എക്സൈസ് സംഘം പിടികൂടി. റെയ്ഡിലാണ് അഗളി ഷോളയൂർ കോഴിക്കുടത്തുനിന്ന് നാല് മീറ്റർ നീളത്തിൽ വളർന്ന പന്ത്രണ്ട് ചെടികൾ പിടികൂടിയത്. സ്ഥലമുടമ നെടുമ്പള്ളിയിൽ രതീഷിനെ (33) അറസ്റ്റ് ചെയ്തു. എക്സൈസ് സി.െഎ ബി. ചന്ദ്രൻ, ഇൻസ്‌പെക്ടർ പി. ഉമ്മർ, അസിസ്റ്റൻറ് ഇൻസ്‌പെക്ടർ ശങ്കർപ്രസാദ്, പ്രിവൻറീവ് ഓഫിസർമാരായ രാജു, ഷിബു, പ്രദീപ്കുമാർ എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.