പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്​റ്റിൽ

വണ്ടൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവാലി പൂളക്കലിലെ ചേലക്കോടൻ ജ്യോതിബസുവിനെയാണ് (26) വണ്ടൂർ സി.െഎ എ.ജെ. ജോൺസൺ അറസ്റ്റ് ചെയ്തത്. പ്രണയം ബോധ്യപ്പെടുത്താൻ ഇയാൾ മറ്റാരുമറിയാതെ കുട്ടിയുടെ കഴുത്തിൽ താലി കെട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. പ്ലസ് വൺ വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ബൈക്കും കസ്റ്റഡിയിലെടുത്തു. പോക്‌സോ നിയമപ്രകാരവും കേസെടുത്തു. വണ്ടൂർ എസ്.ഐ പി. ചന്ദ്രൻ, എ.എസ്.ഐ കെ. ബഷീർ, സി.പി.ഒമാരായ കെ. സ്വയംപ്രഭ, പി. പ്രവീൺ, പി. രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ജ്യോതിബസു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.