കോൺഗ്രസ്​ സായാഹ്ന സദസ്

ചെർപ്പുളശ്ശേരി: മെഡിക്കൽ കോളജുകൾക്ക്‌ അനുമതി വാങ്ങിക്കൊടുക്കാൻ ബി.ജെ.പി നേതാക്കൾ കോടിക്കണക്കിന് രൂപയുടെ കോഴ വാങ്ങിയതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കടീരിയിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ടി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.പി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ഒ. വിജയകുമാർ, ഫാത്തിമ അബ്ബാസ്, യു.ഡി.എഫ് നിയോജമണ്ഡലം ചെയർമാൻ ടി. ഹരിശങ്കരൻ, ശ്രീലജ വാഴക്കുന്നത്ത്, പി. സ്വാമിനാഥൻ, വിനോദ് ജി. നാഥ്, കെ. മനോജ്, സി.പി. ജനാർദനൻ, കെ. രാജീവ്, പി. രാംകുമാർ, മൂസ പേങ്ങാട്ടിരി, ഒ.എസ്. ശ്രീധരൻ, എം. മനോജ് എന്നിവർ സംസാരിച്ചു. ചിത്രം: യു.ഡി.എഫ് സയാഹ്ന ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം ടി.പി. ഷാജി തൃക്കടീരിയിൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.