പ്ലാസ്​റ്റിക്​​ ക്യാരി ബാഗ്​: കർക്കശ നടപടിക്ക് നഗരസഭ

പട്ടാമ്പി: പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം അവസാനിപ്പിക്കാൻ നഗരസഭ കർക്കശ നടപടിക്കൊരുങ്ങുന്നു. 50 മൈക്രോണിന് താഴെയുള്ളവ പൂർണമായും നിർത്തലാക്കും. ഇത് സംബന്ധിച്ച് പരിശോധന അടുത്ത ദിവസംതന്നെ തുടങ്ങും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടി സ്വീകരിക്കും. മാലിന്യം അലക്ഷ്യമായി പൊതു റോഡിലും അഴുക്കുചാലിലും ഭാരതപ്പുഴയിലും നിക്ഷേപിക്കുന്നവരെ കണ്ടെത്തി ശിക്ഷനടപടിക്ക് വിധേയമാക്കും. ഇതിനുള്ള രാത്രിപരിശോധന പൊലീസ് സഹായത്തോടെ തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.