പിടിച്ചെടുത്ത അരി വ്യാപാരിക്ക് വിട്ടു നല്‍കി

പൂക്കോട്ടുംപാടം: മൊത്തക്കച്ചവട വ്യാപാരിയുടെ പൂക്കോട്ടുംപാടത്തെ അരി ഗോഡൗണില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന്‍ പൊലീസ് നടത്തിയ പരിശോധനയില്‍ . പാലക്കാട് റേഷന്‍ ക്വാളിറ്റി അധികൃതര്‍ വ്യാപാരിയുടെ അരി ഗോഡൗണില്‍ നടത്തിയ പരിശോധനക്ക് ശേഷമാണു അരി വിട്ടു നല്‍കിയത്. പരിശോധനയില്‍ അരിക്ക് മതിതായ രേഖകള്‍ ഉണ്ടെന്നും കൃത്രിമത്വം കാണിച്ചില്ലെന്നും റേഷന്‍ വിതരണത്തിനുള്ള അരിയല്ലെന്നും വ്യക്തമായി. അരി കേടു വന്നിട്ടില്ലാത്തതിനാല്‍ വില്‍പ്പനക്ക് അനുമതി നല്‍കുകയും ചെയ്തു. 2016 നവംബര്‍ 30നാണ് പൂക്കോട്ടുംപാടത്തെ അരി മൊത്ത വ്യാപാരി ഇരുമ്പുഴി നസീറി​െൻറ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ അനധികൃത അരിയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗനും സംഘവും പരിശോധന നടത്തി ഗോഡൗണ്‍ സീല്‍ ചെയ്തത്. പൊലീസ് നിർദേശത്തെ തുടര്‍ന്ന് സിവില്‍ സപ്ലൈസ്‌ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും റേഷനരിയാണ് ഗോഡൗണില്‍ ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ആറു മാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് സീല്‍ ചെയ്ത അരി ഗോഡൗണ്‍ പരിശോധന പൂര്‍ത്തിയാക്കി ഉടമക്ക് വിട്ടു നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.