പുന്നക്കാട്​ സബ് ട്രഷറിക്ക് കെട്ടിടം: നടപടി തുടങ്ങി

കരുവാരകുണ്ട്: കരുവാരകുണ്ട് സബ് ട്രഷറിക്ക് പുന്നക്കാട്ട് സ്വന്തമായി കെട്ടിടം നിർമിക്കാൻ വകുപ്പ്തല നീക്കം തുടങ്ങി. കെട്ടിടം നിർമിക്കാനാവശ്യമായ സ്ഥലം ലഭിക്കാനായി ട്രഷറി വകുപ്പ് ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കഴിഞ്ഞദിവസം കത്ത് നൽകിയിട്ടുണ്ട്. കരുവാരകുണ്ടിൽ സബ് ട്രഷറി കണ്ണത്ത് വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നതിനാൽ സൗകര്യപ്രദമായ കെട്ടിടത്തിന് അന്വേഷണത്തിലായിരുന്നു. കാളികാവ്, ചോക്കാട് പഞ്ചായത്തുകൾ സ്ഥലം നൽകാൻ സന്നദ്ധവുമായി. ഇതിനിടെയാണ് കാളികാവ് േബ്ലാക്ക് പഞ്ചായത്തി​െൻറ അധീനതയിലുള്ള പുന്നക്കാട്ടെ സ്ഥലത്തിൽനിന്ന് ട്രഷറിക്ക് പത്തു സ​െൻറ് ഭൂമി അനുവദിക്കാൻ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് അധികൃതർ ശ്രമം നടത്തിയത്. േബ്ലാക്ക് പഞ്ചായത്ത് സ്ഥലം നൽകാൻ സന്നദ്ധവുമായി. ഇക്കാര്യം ട്രഷറി വകുപ്പിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി വേഗത്തിലായത്. പുന്നക്കാെട്ട ഭൂമി ഗ്രാമവികസന വകുപ്പി​െൻറ കൈവശമായതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പി​െൻറ അനുമതി വേണം. പത്ത് സ​െൻറ് ഭൂമി വിട്ടുതരണമെന്നാവശ്യപ്പെട്ട് ട്രഷറി വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഭൂമി വിട്ടുകിട്ടിയാൽ വൈകാതെ കെട്ടിട നിർമാണവും തുടങ്ങും. സബ് ട്രഷറി പുന്നക്കാട്ട് വരുന്നത് കരുവാരകുണ്ട്, തുവ്വൂർ, എടപ്പറ്റ, ചോക്കാട്, കാളികാവ് ഗ്രാമപഞ്ചായത്തുകളിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏറെ ഗുണകരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.