രാഷ്​ട്രീയബോധവും വിദ്യാഭ്യാസവും നേടാനാവാത്തത് മുസ്​ലിംകൾക്ക്​ തിരിച്ചടിയായി^ അഡ്വ. ജയശങ്കർ

രാഷ്ട്രീയബോധവും വിദ്യാഭ്യാസവും നേടാനാവാത്തത് മുസ്ലിംകൾക്ക് തിരിച്ചടിയായി- അഡ്വ. ജയശങ്കർ മഞ്ചേരി: സംഘടിതബോധത്തോടൊപ്പം രാഷ്ട്രീയബലം നേടാനാവാത്തതും സമ്മർദശക്തിയാകാത്തതും ഇന്ത്യയിലെ മുസ്ലിം ജനവിഭാഗം നേരിട്ട തിരിച്ചടിയുടെ പ്രധാനകാരണമാണെന്ന് മാധ്യമ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. രാഷ്ട്രീയബോധവും വിദ്യാഭ്യാസവും ഇതിൽ വലിയ ഘടകമാണ്. ചെറുതെങ്കിലും കേരളത്തിൽ കാണുന്ന മാറ്റം പഠിക്കാൻ സ്കൂളുകളുണ്ടായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ചേരിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച 'ദലിത്, ന്യൂനപക്ഷ രാഷ്ട്രീയം: വെല്ലുവിളികൾ' സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മിക്ക സംസ്ഥാനങ്ങളിലും മുസ്ലിം ജനസാമാന്യത്തെ വോട്ടുബാങ്കാക്കി മാറ്റുകയാണ് കോൺഗ്രസും പ്രാദേശിക കക്ഷികളും ചെയ്തത്. രാഷ് ട്രീയബോധവും വിദ്യാഭ്യാസവുമുള്ള മുസ്ലിംകൾ വിഭജനശേഷം പാകിസ്താനിലേക്ക് പോയി. അവശേഷിച്ചവർ സമുദായത്തി‍​െൻറ കാര്യത്തിൽ ഇടപെടാൻ കഴിയാത്തവരുമായി. കോൺഗ്രസിനോടൊപ്പമുള്ള അബുൽകലാം ആസാദിനെ പോലുള്ളവർ സമുദായത്തി‍​െൻറ വിഷയം പരിഹരിക്കാൻ ശ്രമിച്ചില്ല. മുസ്ലിം സമുദായത്തി‍​െൻറ പിന്നാക്കാവസ്ഥ പരിഹരിക്കാനും ശാക്തീകരിക്കാനും ഇറങ്ങിയവർ സ്വയം ശാക്തീകരിക്കപ്പെട്ടതല്ലാതെ സമുദായത്തിന് ഗുണം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.പി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. എം. ഉമ്മർ എം.എൽ.എ, ഡോ. ഫസൽ ഗഫൂർ, ഫൈസൽ ബാബു, പി. അബ്ദുൽ ഹമീദ് എം.എൽ.എ, യു.എ. ലത്തീഫ്, വല്ലാഞ്ചിറ മുഹമ്മദലി, എൻ.സി. ഫൈസൽ, അബൂസിദ്ദിഖ്, മുജീബ് കാടേരി, അൻവർ മുള്ളമ്പാറ, കെ.ടി. അശ്റഫ് എന്നിവർ സംസാരിച്ചു. സലീൽ കൊടശ്ശേരി സ്വാഗതവും സൈജൽ ആമയൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.