വേങ്ങരയിലെ ഗതാഗതക്കുരുക്ക്: സൗഹൃദ കൂട്ടായ്മ ഓട്ടോ തൊഴിലാളികൾക്കെതിരല്ലെന്ന്

വേങ്ങര: എസ്.എസ് റോഡിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് സൗഹൃദ കൂട്ടായ്മ എടുത്ത സമീപനം ഓട്ടോ തൊഴിലാളികൾക്കെതിരല്ലെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ലക്ഷ്യമിട്ടതെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് വിളിച്ചു ചേർത്ത യോഗത്തിൽ ഇവിടെ ഓട്ടോ പാർക്കിങ് 10 ആയി നിജപ്പെടുത്തിയിരുന്നു. ആദ്യാവസാനം യോഗത്തിലിരുന്ന ട്രേഡ് യൂനിയൻ നേതാക്കൾ യോഗം കഴിഞ്ഞതിനുശേഷം പ്രതിഷേധ പ്രകടനം നടത്തി തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ടൗണിലെ ഗതാഗതക്കുരുക്കിൽ വലയുന്ന ജനങ്ങളെ അധിക്ഷേപിക്കുന്നതാണെന്നും ഇവർ പറഞ്ഞു. യോഗ തീരുമാനങ്ങൾ അംഗീകരിക്കാൻ സംയുക്ത ട്രേഡ് യൂനിയൻ തയാറാവുകയാണ് വേണ്ടത്. അല്ലാത്തപക്ഷം എസ്.എസ് റോഡിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുന്നതോടൊപ്പം നിയമ നടപടികളും കൈകൊള്ളുമെന്നും സൗഹൃദ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പി. മുജീബ്, വി.ടി. മുഹമ്മദലി, ടി.കെ. മമ്മദ്, കെ.കെ. ആഷിഖ്, ടി.വി. റഷീദ്, എ.കെ. സലിം, എ.വി. അമീർ ഹംസ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.