ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ മരം വീണു

തിരൂരങ്ങാടി: . യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ കക്കാടിനും കുരിയാടിനും ഇടയിൽ ശനിയാഴ്ച രാവിലെ 9.30നാണ് സംഭവം. കക്കാട്ടുനിന്നും കൊളപ്പുറം ഭാഗത്തേക്കു പോവുകയായിരുന്ന മാരുതി കാറിന് മുകളിലാണ് മരം വീണത്. മരം വീണതിനെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ സമീപത്തെ സോ മിൽ തൊഴിലാളികളായ ശെൽവൻ, സുരേഷ്ബാബു, ടൗൺ ടീം പ്രവർത്തകരായ ഫൈസൽ തനിക്കൽ, അൻവർ പിലായിൽ, മൻസൂർ ചപ്പങ്ങത്തിൽ എന്നിവർ ചേർന്ന് മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഈ മേഖലയിൽ നിരവധി മരങ്ങൾ വാഹനങ്ങൾക്ക് ഭീഷണിയായി നിലകൊള്ളുന്നുണ്ട്. ഏതുസമയവും റോഡിലേക്ക് വീഴാൻ സാധ്യതയുള്ള ഇവ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.