യുവതിയെയും മകളെയും മതം മാറ്റിയതായി പരാതി

യുവതിയെയും മകളെയും മതം മാറ്റിയതായി പരാതി മാനന്തവാടി: മതം മാറി വിവാഹംചെയ്ത മൂത്ത മകളെ നേരില്‍ കാണാൻ അമ്മയെയും പ്രായപൂർത്തിയാകാത്ത ഇളയ മകളെയും നിര്‍ബന്ധിച്ച് മതം മാറ്റിയതായി പരാതി. മാനന്തവാടി ചിറക്കര മുച്ചിക്കല്‍ ഷീജ, ഇവരുടെ രണ്ടാം ഭര്‍ത്താവ് കണ്ണൂര്‍ പാപ്പിനിശ്ശേരി കോഴിക്കുന്നേല്‍ സെന്‍മോന്‍ വര്‍ഗീസ് എന്നിവരാണ് വാർത്തസമ്മേളനത്തിൽ ആരോപണമുന്നയിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഷീജയുടെ മൂത്ത മകള്‍ മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവുെമാത്ത് നാടുവിട്ടിരുന്നു. പരാതി നൽകിയതിനെ തുടർന്ന് മൈസൂരുവിൽനിന്ന് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുട്ടിയുടെ ഇഷ്ടപ്രകാരം യുവാവിനോടൊപ്പം വിട്ടു. പിന്നീട് മകളെ കാണാൻ പോയ ഷീജയെയും ഇളയ മകളെയും മതം മാറിയാല്‍ മാത്രമേ കാണാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടെ മകളെ കാണാൻ അവൾ മതപഠനത്തിന് േചര്‍ന്ന മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തിലെത്തിയപ്പോൾ അവിടെ നിര്‍ബന്ധപൂർവം 15 ദിവസത്തോളം തന്നെയും ഇളയ മകളെയും താമസിപ്പിച്ചതായും അവിടത്തെ ആചാരങ്ങള്‍ പരിശീലിപ്പിച്ചതായും യുവതി ആരോപിച്ചു. ചില രേഖകളില്‍ ഒപ്പിടുവിച്ചശേഷമാണ് ഈ സ്ഥാപനത്തില്‍ താമസിപ്പിച്ചത്. പിന്നീട് ശക്തമായ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് പുറത്തുവന്നു. പിന്നീട് മൂത്ത മകള്‍ ഭര്‍ത്താവി​െൻറ പീഡനം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിക്കുകയും ജില്ല ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സമ്മതമില്ലാതെ തന്നെയും മക്കളെയും നിര്‍ബന്ധിച്ച് മതം മാറ്റിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇവരാവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും രസീത് തരാൻ തയാറായില്ലെന്നും ഇവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.