ബി.ജെ.പി ഗുണ്ടാപ്പിരിവ് നടത്തുന്നു –രമേശ്​ ചെന്നിത്തല

ബി.ജെ.പി ഗുണ്ടാപ്പിരിവ് നടത്തുന്നു –രമേശ് ചെന്നിത്തല തിരുവനന്തപുരം: ജനങ്ങളെ ഭീഷണിപ്പെടുത്തി ബി.ജെ.പി വ്യാപകമായി പണപ്പിരിവ് നടത്തുന്നതി​െൻറ തെളിവാണ് ചവറയിൽ ബിസിനസുകാരനെ ഭീഷണിപ്പെടുത്തുന്നത് ശബ്ദരേഖയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യാജരസീത് ഉപയോഗിച്ച് ബി.ജെ.പി നേതാക്കൾ പണപ്പിരിവ് നടത്തുന്നു എന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇപ്പോൾ പുറത്ത് വന്ന ശബ്ദരേഖ തെളിയിക്കുന്നത് അവർ ഗുണ്ടാപ്പിരിവും നടത്തുകയാണെന്നാണ്. ഇതിനെതിരെ കർശനനിയമ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.