പുഴയോരം ​ൈകയേറിയത് തിരിച്ചുപിടിക്കാൻ മന്ത്രിക്ക് നിവേദനം

തിരൂരങ്ങാടി: കടലുണ്ടിപ്പുഴ പൂരപ്പുഴ തൃക്കുളം പള്ളിപ്പടി ഭാഗത്ത് പുഴയോരം ൈകയേറിയത് തിരിച്ചുപിടിക്കണമെന്ന് സി.പി.എം പള്ളിപ്പടി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി ഇവിടെ സ്വകാര്യവ്യക്തികൾ പുഴയോരം ൈകയേറിയിട്ടുണ്ട്. ഇത് അളന്ന് തിട്ടപ്പെടുത്തി തിരിച്ചുപിടിക്കണം. ഈ ആവശ്യമുന്നയിച്ച് ജലസേചന മന്ത്രി മാത്യു ടി. തോമസിന് തിരുവനന്തപുരത്തെ ഓഫിസ് സന്ദർശിച്ച് നിവേദനം നൽകി. ഏരിയ കമ്മിറ്റി അംഗം സി. ഇബ്രാഹിം കുട്ടി, ബ്രാഞ്ച് സെക്രട്ടറി വി.എം. ഹരിദാസൻ, പി.എം. അനീഷ്, കെ. ഫഹദ്, സഹീർ മച്ചിങ്ങൽ, കെ. ഷാഹിദ്, കെ. റഷീദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.